ഭർത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു; ആന്തരികവായവങ്ങൾ വെന്തുരുകി അത്യാസന്ന നിലയിൽ യുവതി ആശുപത്രിയിൽ

ഗ്വാളിയാർ : ഭർത്താവ് ബലമായി ആസിഡ് കുടിപ്പിച്ചതിനെ തുടർന്ന് 25 കാരിയായ യുവതിയെ ആന്തരികാവയവങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അത്യാസന്ന നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിൽ രാംഗഡിലെ ദാബ്ര പ്രദേശത്താണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ജൂൺ 28 ന് ഭർത്താവും സഹോദരിയും ചേർന്ന് യുവതിയെ ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി യുവതിയെ ജൂലൈ 18 ന് ഡൽഹിയിലെത്തിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ സഹോദരൻ വനിതാ കമ്മീഷനുമായി ബന്ധപ്പെട്ടപ്പേഴാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിയ കൊടും ക്രൂരത പുറത്തറിയുന്നത്. തുടർന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതി. പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതിൽ അലംഭാവം കാട്ടിയെന്നും ഇരയ്ക്ക് നീതി വേണമെന്നും കത്തിൽ പറയുന്നു.

സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിൻ്റെ പരാതിയിൽ പൊലീസ് നൽകുന്നത്. സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ പോലീസ്കേസ് എടുത്തിരിക്കുന്നത്.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാര്യം യുവതി മനസ്സിലാക്കി. ഇതോടെയാണ് ഭർത്താവ് യുവതിക്ക് നേരെ ക്രൂരമായി മർദ്ദിക്കാൻ ആരംഭിച്ചത്. പിന്നീട് സഹോദരിക്കൊപ്പം ചേർന്ന് ബലം പ്രയോഗിച്ച്‌ യുവതിയെ ആസിഡ് കുടിപ്പിക്കുകയുമായിരുന്നു.

യുവതിയുടെ ആന്തരാവയവങ്ങൾ നശിച്ചതായി ഡോക്ടർമാർ പറഞ്ഞതായി വനിത കമ്മീഷൻ അയച്ച കത്തിൽ പറയുന്നു. നിലവിൽ ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞ അവസ്ഥയിലാണ്. നിരന്തരം രക്തം ഛർദ്ദിക്കുകയാണെന്നും വനിത കമ്മീഷൻ അയച്ച കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published.