വിവാഹ ശേഷം കാജലിന് അവസ്സരം കുറയാനുള്ള പ്രധാന കാരണം ഇതു തന്നെ !

സൌത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ സജീവ സാന്നിധ്യമായ നായികമാരില്‍ പ്രധാനിയാണ്  കാജൽ അഗർവാൾ.  2020 ൽ കാജലിൻ്റെ  മെഴുക് രൂപം മാഡം തുസാഡ്‌സ് സിംഗപ്പൂരിൽ പ്രദർശിപ്പിച്ചിരുന്നു. മെഴുക് പ്രതിമ ലഭിച്ച ആദ്യത്തെ ദക്ഷിണേന്ത്യൻ നടി കാജല്‍ ആണ് . അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്‌ലു ആണ് വരന്‍. വിവാഹ ചടങ്ങില്‍ ചുരുക്കം ചില ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍  പാലിച്ചു നടത്തിയ  വിവാഹത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ കുറവായിരുന്നെങ്കിലും വിവാഹച്ചടങ്ങുകള്‍ യഥാവിധി മംഗളകരമായിത്തന്നെ നടന്നു.  ശേഷം വധൂ വരന്മാര്‍ മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും കാജല്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചത്.

മറ്റ് നായിക നടിമാരെപ്പോലെ വിവാഹത്തിന് ശേഷം കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങാനല്ല തന്‍റെ തീരുമാനമെന്ന് താരം അറിയിച്ചു കഴിഞ്ഞു. ഒപ്പം സ്വന്തമായി  ചിത്രങ്ങള്‍ നിര്‍മ്മിക്കാനുമുള്ള ഒരുക്കത്തിലുമാണ് കാജല്‍. ഇതിനോടകം ചില സിനിമകളുടെ കരാറില്‍  കാജല്‍ ഒപ്പുവെച്ചിട്ടുമുണ്ട്. എന്നാല്‍ കാജലിനെ തേടി എത്തുന്ന പല വേഷങ്ങളും പിന്നീട് പല  നിര്‍മ്മാതാക്കളും സംവിധായകരും വേണ്ടെന്നു വെയ്ക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇതിനു കാരണം, വിവാഹശേഷം കാജല്‍ തൻ്റെ പ്രതിഫലത്തുക കുത്തനെ കൂട്ടി എന്നതാണ്.

അടുത്തിടെ ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിലേക്കുള്ള  അവസരം ഇവരെ  തേടിയെത്തിയെങ്കിലും ഇതില്‍ അഭിനയിക്കുന്നതിന് കാജല്‍ ആവശ്യപ്പെട്ടത്  ഭീമമായ തുകയാണ്. ഇവരുടെ പ്രതിഫലം താങ്ങാവുന്നതിനും അപ്പുറം ആയതുകൊണ്ട് ഈ ചിത്രത്തില്‍  കാജലിനെ നായികയാക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. എന്നാല്‍ തന്‍റെ  താരമൂല്യം വര്‍ധിപ്പിക്കാനുള്ള കാജലിന്റെ ശ്രമമാണ് ഇത്തരത്തില്‍  പ്രതിഫലം കൂട്ടി വാങ്ങാനുള്ള കാരണം എന്നാണു അണിയറയിലെ സംസാരം.

Leave a Reply

Your email address will not be published.