ടെസ്ലയുടെ മേധാവിയായ ഇലോൺ മസ്കിനെപ്പറ്റി അറിയാത്തവർ വിരളമായിരിക്കും. ലോക സമ്പന്നൻമാരിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. സ്പേസ് എക്സ് എന്ന എയറോസ്പേസ് കമ്പനിയുടെ മേധാവി കൂടിയാണ് ഈലോൺ മസ്ക്. സ്വാഭാവികമായും ഇത്തരം ശതകോടീശ്വരന്മാർ കോടികൾ വിലമതിക്കുന്ന കൊട്ടാരസമാനമായ വീടുകളിൽ ആയിരിക്കും താമസം.

എന്നാൽ ശതകോടികൾ കയ്യിലുള്ള ഇലോൺ മസ്കിൻ്റെ താമസസ്ഥലം കണ്ട് അമ്പരന്നു നിൽക്കുകയാണ് ലോകം. വെറും 375 ചതുരശ്ര അടി വലിപ്പമുള്ള ഒരു കൊച്ചു വീട്. അതും സ്വന്തമായിട്ടുള്ളതെല്ല, ടെക്സസിലെ ബോക്കാ ചിക്കയിൽ സ്പേസ് എക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിൽ.
ഈ അടുത്ത കാലത്താണ് തൻ്റെ ഉടമസ്ഥതയിൽ ഉള്ള അവസാന വീണ്ടും മസ്ക് വിൽക്കുന്നത്, ഇതോടെ “പെരുവഴിയിലായ” ഇദ്ദേഹം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ ഈ വീട് അത്ര ചില്ലറക്കാരനല്ല, നിരവധി സവിശേഷതകളും സൗകര്യങ്ങളുമുണ്ട് ഈ കൊച്ചു വീട്ടിൽ. ഇതൊരു മോഡുലാർ ടൈപ് വീടാണ്, അത്യാവശ്യമായ സൗകര്യങ്ങൾ മാത്രമേ ഇതിലുണ്ടാകൂ. വേണ്ടിവന്നാൽ ഈ വീട് മടക്കിയെടുത്ത് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി വെക്കാവുന്ന തരത്തിലുള്ള പോർട്ടബിൾ വീടാണ്.
ഒരു വീടിന് വേണ്ട അത്യാവശ്യ സൗകര്യങ്ങളായ ലിവിങ് ഏരിയ ബാത്റൂം ബെഡ്റൂം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്. വളരെ ചെറിയ വീടാണെങ്കിലും ധാരാളം ഷെൽഫുകളും അറകളും നമുക്ക് കാണാൻ സാധിക്കും. ബാത്ത്ടബ് ഉൾപ്പെടുന്ന വിശാലമായ ബാത്റൂമും ഇതിൻ്റെ സവിശേഷതയാണ്. ഗലിയനോ ടിരമാണി എന്ന വ്യക്തിയാണ് 2017 കോംപാക്ട് വീടുകൾ എന്ന ആശയം അവതരിപ്പിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ എടുത്ത് മാറ്റാൻ സാധിക്കുന്ന ഇത്തരം വീടുകൾക്ക് വലിയ സ്വീകാര്യതയാണ് വിദേശരാജ്യങ്ങളിൽ ഉള്ളത്. സാധാരണ മോഡുലാർ വീടുകൾ കെട്ടി വലിച്ചാണ് കൊണ്ടുപോകാറുള്ളത് എന്നാൽ, ഈ വീട് മടക്കിയെടുത്ത് കൊണ്ടുപോകാൻ സാധിക്കും തരത്തിലുള്ളതാണ് എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.