മാലിക്കെന്ന മഹേഷ് നാരായണന് ചിത്രത്തിന് ശേഷം മിക്ക സിനിമാ പ്ലാറ്റ്ഫോമിലും ചര്‍ച്ച അതിന്റെ മേക്കിങ്ങും അതിലെ താരങ്ങളുടെ പ്രകടനവുമാണ്. ഫഹദിന് പുറമെ ഈ ചിത്രത്തിലെ എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. മാലിക് കണ്ടു കഴിയുമ്പോള്‍ അതിലെ ഓരോ കഥാപാത്രവും കാഴ്ച്ചക്കാരുടെ മനസില്‍ കയറി കുടിയിരിക്കും. അത് സംവിധായകന് മഹേഷ് നാരായണന്റെ ക്രാഫ്റ്റിങ്ങിന്റെ മികവാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേപോലെ തന്നെ പ്രാധാന്യം നല്‍കിയാണ് മാലിക്കിന്റെ മേക്കിങ്. ഈ ചിത്രത്തിലെ പോലീസ് വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് കിരണ്‍. അടുത്തിടെ അദ്ദേഹം നല്കിയ ഒരു അഭിമുഖത്തില്‍ സിനിമയുടെ ഭാഗമായി ഫഹദിനെ കെട്ടിയിട്ട് അടിച്ച അനുഭവം തുറന്ന് പറയുകയുണ്ടായി.

ചിത്രത്തില്‍ ഫഹദിനെ കെട്ടിയിട്ട് അടിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ട്. ഈ സീനില്‍ അഭിനയിച്ചിരിക്കുന്നത് കിരണ്‍ ആണ്. പച്ചമടലിൻ്റെ ഡമ്മി ഉപയോഗിച്ചാണ് ഫഹദിനെ അടിച്ചതെന്ന് കിരണ്‍ പറയുന്നു. പക്ഷേ ഡമ്മി ആയിരുന്നെങ്കിലും അടിച്ച സമയത്ത് നന്നായി വേദനിച്ചു. പുറം തിണർപ്പ് വന്നു. ഇത് കണ്ട് താന്‍ വല്ലാതെ അപ്സെറ്റായി. ഡമ്മിയാണെങ്കില്പ്പോലും ഫഹാദിന് നന്നായി വേദനിച്ചുവെന്ന് അദ്ദേഹം പറയുന്നു.
ആദ്യം അടിക്കുന്നത് പോലെ ആംഗ്യം കാണിച്ചപ്പോ ഫേക്കായതു പോലെ തോന്നി. അതുകൊണ്ട് തന്നെ രണ്ടാമത്തെ ടേക്ക് ആയപ്പോ ശരിക്കും അടിക്കാന്‍ പറഞ്ഞു. അടിച്ചത് ഫഹദിന് വല്ലാതെ വേദനിച്ചു. അത് കണ്ട് തനിക്ക് വിഷമം ആയെന്നും കിരണ്‍ പറഞ്ഞു. എന്നാല്‍ ഫഹദ് അത് പോസിറ്റീവായി മാത്രമാണ് എടുത്തത് എന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു. മാലിക്കിലെ വേഷം അഭിനയിക്കാന്‍ തന്നെ തിരഞ്ഞെടുത്തതില്‍ സംവിധായകനോടുള്ള നന്ദി കിരണ്‍ അറിയിച്ചു. മാലിക്കിലെ മികച്ച പ്രകടനത്തിന് ശേഷം സല്യൂട്ട്, മലയന്‍കുഞ്ഞ് തുടങ്ങിയവയാണ് തൻ്റെ പുതിയ ചിത്രങ്ങളെന്നും നടന് ഇതോടൊപ്പം പറയുകയുണ്ടായി.