സൂപ്പർ താരങ്ങൾക്ക് നേരെ വീണ്ടും ഷമ്മി തിലകൻ. പ്രശ്നം സംഘർഷത്തിൽ ആകുമോ എന്ന് പേടിച്ചു സിനിമാ ലോകം !

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴയത്ത് സ്വയം കുടപിടിച്ച്‌ പാര്‍ലമെൻ്റ്ല്‍ എത്തിയ നരേന്ദ്ര മോദിയുടെ ഫോട്ടോ ആയിരുന്നു  സോഷ്യല്‍ മീഡിയ ഭരിച്ചിരുന്നത്. ഇതിനിടെ മോദിയെ പ്രശംസിച്ചു കൊണ്ടും കളിയാക്കി കൊണ്ടു നിരവധി പേരാണ് വന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പോസ്റ്റ് സംവിധായകൻ പ്രിയദർശൻ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ്. പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പൊക്കി പറഞ്ഞിട്ട പോസ്റ്റ് കുറച്ചുനേരം കൊണ്ട് തന്നെ വൈറലായിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നടന്‍ ഷമ്മി തിലകന്‍ പങ്കുവെച്ച പോസ്റ്റാണ് വീണ്ടും സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്.

സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന് വിളിക്കുമെങ്കില്‍ സൂപ്പര്‍താരങ്ങളെ എന്തു വിളിക്കും എന്നാണ് ഷമ്മി തിലകൻ്റെ നിഷ്കളങ്കമായ ചോദ്യം. ‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക? – ഷമ്മി തിലകന്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ് 

പെട്ടെന്ന് തന്നെ ഷമ്മി തിലകൻ്റെ പോസ്റ്റിനെ സപ്പോർട്ട് ചെയ്തു കൊണ്ടും വളരെ മോശമായ രീതിയിൽ  വിമര്‍ശിച്ചും ഒട്ടനവധി കമന്റുകളാണ് വരുന്നത്. നിങ്ങളീ ഏതു നേരം കളിയാക്കുന്ന സൂപ്പർതാരങ്ങളെ  തന്നെയല്ലേ ലാലേട്ടാന്നും മമ്മൂക്ക എന്നും വിളിച്ച്‌ പുകഴ്ത്തി താങ്കള്‍ പോസ്റ്റിടുന്നത് ? അതോ ഇനി നിങ്ങൾ ഉദ്ദേശിച്ചത്ത് സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റിനെയാണോ ? എന്നായിരുന്നു കൂട്ടത്തിൽ ഏറ്റവും രസകരമായ കമൻ്റ്. 

മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. നല്ലതു വരും – ഞാന്‍ പലരെയും പൊക്കിയും ഇകഴ്ത്തിയും പോസ്റ്റ് ഇട്ടിട്ടുണ്ട് അതിൽ സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും ഇട്ട് കാണും. വയസ്സ് കൊണ്ട് എന്നെക്കാൾ ചെറുതായ ആൾ ആയതുകൊണ്ടാണ് സന്തോഷിനെ ഇക്കാ എന്നോ ഏട്ടാ എന്നോ വിളിക്കാതിരുന്നത്. എന്നായിരുന്നു ഷമ്മിയുടെ രസകരമായ മറുപടി.

Leave a Reply

Your email address will not be published.