ഇന്ത്യയിലെ വിദ്യാർത്ഥികളോട് ചൈനയുടെ കൊടും ക്രൂരത !!! ചൈനക്ക് മാപ്പില്ലെന്ന് വിദ്യാർത്ഥികൾ

ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവിടത്തെ അധികാരികൾ പ്രേരിപ്പിക്കുന്നതായി ആരോപണം ഉയർന്നു വന്നിരിക്കുകയാണ്. 23000 ൽ കൂടുതൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയിൽ ഇപ്പോൾ പഠിക്കുന്നത്. കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയ ഭൂരിഭാഗം വിദ്യാർഥികൾക്കും ചൈനയിലേക്കു തിരിച്ചു പോകാൻ ഇതുവരെ സാധിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകൾ നടക്കുന്നത്. ഈ അവസരം മുതലെടുത്ത് വീ ചാറ്റ്, ഡിംഗ്‌ടാക്ക്, സൂപ്പര്‍സ്റ്റാര്‍ മുതലായ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ചൈനീസ് അപ്പുകള്‍ വഴിയാണ് ഓണ്‍ലൈന്‍ പഠനം അവർ നടത്തുന്നത്. വീഡിയോ കോളിനു നിലവിൽ ഒരുപാട് അപ്ലിക്കേഷനുകൾ ഉള്ളപ്പോൾ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള  ടെന്‍സെൻ്റ്  എന്ന അപ്ലിക്കേഷനാണ് ചൈനീസ് സര്‍വകലാശാലകള്‍ ഉപയോഗിക്കുന്നത് എന്നത് വേദനാജനകമാണ്. 

സർവ്വകലാശാലകളോട് വിദ്യാർത്ഥികൾ പലതവണ അപേക്ഷിച്ചിട്ടും അവരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ചൈനയുടെ ഇത്തരം വാശികൾ കൊണ്ട്  ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍  ഈ വിഷത്തിനെതിരെ കൂട്ടമായി ചൈനയിലും ഇന്ത്യയിലുമുള്ള അധികാരികള്‍ക്ക് ഒരു പരാതി ഇപ്പോൾ നൽകിയിട്ടുണ്ട്. ഇതുവരെ അതിനും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ താത്കാലിക പ്രതിവിധി എന്ന രീതിയില്‍ ടർബോ വി.പി.എന്‍ പോലുള്ള അപ്ലിക്കേഷൻസ് ഉപയോഗിച്ചാണ് വിദ്യാ‌ര്‍ത്ഥികള്‍ ഇപ്പോള്‍ പഠനം പൂർത്തിയാക്കുന്നത്. ഇത് എന്നെന്നേക്കും ഉള്ള പരിഹാരം അല്ലാത്തതിനാൽ ഇനി എന്ത് ചെയ്യും എന്ന് വിഷമത്തിലാണ് ഓരോ വിദ്യാർത്ഥികളും. വർഷാവർഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ കണക്കിൽ വളരെ കൂടുതലാണ്. ഇങ്ങനെ ഒരു സാഹചര്യത്തിലും ചൈന ഇന്ത്യയോട് ചെയ്യുന്നത് വളരെ ക്രൂരത തന്നെയാണ് എന്നതിൽ സംശയമില്ല. ചൈനയുടെ സമ്പത്തിൻ്റെ നല്ല ഒരു ഭാഗം  ഇതുപോലെ വിദേശികൾ സർവ്വകലാശാലകളിൽ പഠിക്കാൻ വരുന്നതിൽ നിന്ന് തന്നെയാണ്.

Leave a Reply

Your email address will not be published.