മലയാളത്തില്‍ തിരക്കുള്ള നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ പ്രമുഖ സംവിധായകനുമായി വിവാഹം. ഒടുവില്‍ മതം മാറി പേര് മാറ്റി തിരശീലക്ക് പിന്നിലേക്ക് !

അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ താരമാണ് ആനി. വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയും നിരവധി വേഷങ്ങള്‍ ചെയ്യുകയും ചെയ്തു.  ആനി സിനിമയിലേക്ക് എത്തുന്നത് തന്നെ വളരെ അവിചാരിതമായിട്ടായിരുന്നു. പത്തില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശന് വേണ്ടി അന്നത്തെ പ്രമുഖ സംവിധായകനായ ബാലചന്ദ്ര മേനോനെ ആനി അഭിമുഖം ചെയ്തിരുന്നു.  തന്നെ ഇന്റര്‍വ്യു ചെയ്ത കൌമാരക്കാരിയെ അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. അന്ന് വെറും 15 വയസ്സ് മാത്രം പ്രായമുള്ള ആനിയെ  തന്‍റെ പുതിയ സിനിമാ പ്രൊജക്‍ടായ ‘അമ്മയാണെ സത്യം’ എന്ന ചിത്രത്തിലേക്ക് വിളിക്കുകയും തുടര്‍ന്നു ആനി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 

പ്രശസ്ത സംവിധായകനായ  ഷാജി കൈലാസാണ് ആനിയുടെ ജീവിതപങ്കാളി. ഷാജി കൈലാസ്സിൻ്റെ  അക്ഷരം എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ആനി ആയിരുന്നു, ആ സൌഹൃദം ആണ് അവരെ ജീവിതത്തില്‍ ഒന്നിപ്പിച്ചത്. പിന്നീട് വിവാഹശേഷം ആനി സിനിമയില്‍ നിന്ന് താല്‍ക്കാലികമായ ഇടവേള സ്വീകരിച്ചു.

ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ആനി ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ മതം മാറി ഹിന്ദുവായി. ഒപ്പം പേരും മാറ്റി. ചിത്ര ഷാജി കൈലാസ് എന്നാണ് ആനിയുടെ പുതിയ പേര്. എന്നാല്‍, ഇപ്പോഴും ആനിയെന്ന് തന്നെയാണ് അറിയപ്പെടുന്നത്. തനിക്ക്, മിസ്സിസ് ഷാജി കൈലാസ് എന്ന് വിളിക്കുന്നതാണ് കൂടുതല്‍ ഇഷ്ടമെന്ന് ആനി പലപ്പോഴും  പറഞ്ഞിട്ടുണ്ട്.

അമൃത റ്റീവിയിലെ കുക്കറി ഷോയായ അനീസ് കിച്ചന്‍ എന്ന പ്രോഗ്രാമിലൂടെയാണ് ഇപ്പൊഴും തിരശീലയില്‍ സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു ആനിയുടെ ജന്മദിനം. 1978 ജൂലൈ 21 നാണ് ആനിയുടെ ജനനം. തൻ്റെ  43-ആം ജന്മദിനമാണ് ആനി ഇന്ന് ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published.