ചുണ്ട് തുന്നിക്കെട്ടി റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടു, ശേഷം രണ്ടാനച്ഛനോട്‌ മകൻ ചെയ്തത് കണ്ടോ !

പല രീതിയിലുള്ള കുറ്റകൃത്യങ്ങളും ദിനേനെ വാർത്തയാകുന്ന ഈ സമയത്ത് രണ്ടനച്ഛനോട് മകൻ ചെയ്ത മനസ്സലിവില്ലാത്ത ക്രൂരത കണ്ട് ഞെട്ടിയിരിക്കുകയാണ് മനസാക്ഷിയുള്ളവർ. വായയും ചുണ്ടും കയറുകൊണ്ട് വരിഞ്ഞു കെട്ടിയ ശേഷം രണ്ടാനച്ഛനെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചിരിക്കുകയാണ് മകൻ. ജാർഖണ്ഡിൽ നിന്നാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവം പുറത്തു വരുന്നത്. ജാർഖണ്ഡിലെ സിഗ്സിഗി റെയിൽവേ സ്റ്റേഷനിലെ ട്രാക്കിലാണ് 65 വയസ്സുകാരനനെ കെട്ടിയിട്ട നിലയിൽ  കണ്ടെത്തുന്നത്.പാലമു ജില്ലയിലെ ഭിത്തിഹാര സ്വദേശിയായ ഭോലോ റാം ആണ് കൃത്യത്തിന്നിരയായ വ്യക്തി.

കൃത്യത്തിൽ മകനെ കൂടാതെ മകൻ്റെ  രണ്ടു സുഹൃത്തുക്കൾക്കും പങ്കുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. രാത്രിയിൽ മൂത്രമൊഴിക്കാനായി വീടിനു പുറത്തിറങ്ങിയ ഭോലോ റാമിനെ മകനും കൂട്ടുകാരും സംഘം ചേർന്ന് മർദ്ദിക്കുകയും, ശേഷം കയറുപയോഗിച്ച് ചുണ്ടുകൾ കെട്ടുകയും ചെയ്യുകയായിരുന്നു. ശേഷം റെയിൽവേ ട്രാക്ക് എത്തിച്ച് കൈയും കാലുകളും കയർ ഉപയോഗിച്ചു ട്രാക്കിൽ കെട്ടുകയായിരുന്നു.പുലർച്ചെ ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരനാണ് ഭോലോ റാമിനെ ആദ്യം കാണുന്നത്. ജീവനക്കാരൻ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഉടനെതന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചുണ്ടിലെ കയർ നീക്കിയ ശേഷം ചികിത്സ ആരംഭിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഭോലോ റാംമിൻ്റെ രണ്ടാം ഭാര്യയിലെ മകനാണ് പ്രതി. സംഭവത്തിൽ ഭാര്യക്കും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവർക്കിടയിൽ നിരന്തരം കലഹങ്ങൾ പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നുണ്ട്. ആദ്യ ഭാര്യ മരിച്ചതിനെ തുടർന്ന് 11 വർഷം മുമ്പാണ് ഭോലോ റാം ഇപ്പോഴത്തെ ഭാര്യയെ വിവാഹം കഴിക്കുന്നത്. പ്രതികളെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല, ഇവർ ഒളിവിൽ പോയതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. പ്രതിക്കും കൂട്ടാളികൾക്കും വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.