അതി സാഹസിക രംഗങ്ങൾ ഉൾപ്പെടുന്ന ആ ചിത്രത്തില്‍ മമ്മൂട്ടിയെ ആയിരുന്നു ആദ്യം തീരുമാനിച്ചത് ! മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രത്തിന് സംഭവിച്ചത്.

മുള്ളന്‍ കൊല്ലി വേലായുധനായി മോഹന്‍ലാല്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റ് ആയ മലയാള ചിത്രമാണ് നരന്‍. റിലീസ് ചെയ്ത കാല ഘട്ടത്തില്‍ മികച്ച കളക്ഷന്‍ റിക്കാര്‍ഡുകള്‍ നേടിയ ചിത്രമാണിത്. 2005ല്‍  പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജോഷി ആണ്. എന്നാല്‍ നരനില്‍ ല്‍ ആദ്യം നായകനായി നിശ്ചയിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ്  തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്. അടുത്തിടെ പുറത്തു വന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

“രാജാവ്’ എന്നപേരില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ നിര്‍മ്മിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ചിത്രം കന്‍സീവ് ചെയ്യുമ്പോള്‍ നമ്മള്‍  ഇന്ന് കാണുന്ന തരത്തിലുള്ള അതിസാഹസിക രംഗങ്ങള്‍ ഒന്നും തന്നെ ആദ്യം തീരുമാനിച്ച പ്രൊജക്ടില്‍ ഉണ്ടായിരുന്നില്ല. ചിത്രത്തിന്‍റെ പ്രാരംഭ നടപടികള്‍ തുടങ്ങിയ ശേഷം ആ  പ്രൊജക്റ്റ് നടക്കാതെ പോയപ്പോഴാണ് മോഹന്‍ലാലിനോട് ഇതിന്‍റെ കഥ പറയുന്നതും ഇന്ന് നമ്മള്‍ കാണുന്ന തരത്തിലേക്ക്  നരന്‍ രൂപപ്പെട്ടു വന്നതും പരിവര്‍ത്തനപ്പെടുന്നതും. 

ചിത്രത്തില്‍ കാണുന്ന തരത്തിലുള്ള മരം പിടുത്തം പോലെയുള്ള അതി  സാഹസിക രംഗങ്ങളും ഇത്രയും അധികം സംഘട്ടന പ്രാധാന്യവുമുള്ള ഒരു ചിത്രം മമ്മൂട്ടിയെ നായകനാക്കി സംവിധാനം നിര്‍വഹിച്ചല്‍ വളരെ പ്രശ്നമാവും എന്നു തോന്നി എല്ലാവര്‍ക്കും. അതോടെയാണ്  മമ്മൂട്ടിയെ വച്ച് ഈ സിനിമ ചെയ്യാമെന്നുള്ള ആശയം ഉപേക്ഷിച്ചത്. പിന്നീടാണ് ഇതിന്‍റെ ഇന്ന് നമ്മള്‍ കാണുന്ന തരത്തിലുള്ള കഥ രൂപപ്പെടടുന്നതും  മോഹന്‍ലാലിനെ വച്ച് പുതിയൊരു കഥ ആലോചിക്കുന്നതും. ഒരു  വന്‍ താര നിര തന്നെ ഉണ്ടായിരുന്ന ‘ നരന്‍’ ഇരു കയ്യും നീട്ടി മലയാളികള്‍ സ്വീകരിച്ചു.  

Leave a Reply

Your email address will not be published.