“ചന്ദ്രനുദിക്കുന്ന ദിക്കില്‍ നായിക ആകാന്‍ ക്ഷണിച്ചത് എന്നെ ആയിരുന്നു”

ജനപ്രിയ നായകന്‍ ദിലീപ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷം ചെയ്ത് സൂപ്പര്‍ ഹിറ്റ് ആയ ചിത്രമാണ് മീനത്തില്‍ താലിക്കെട്ട്. ഓമനക്കുട്ടന്‍ എന്ന സ്സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥാപാത്രവും ഒപ്പം ഓമനക്കുട്ടന്‍റെ സഹോദരി ആയ  അമ്മിണിയുടെ വേഷം ചെയ്ത ബാലതാരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന് ബാലതാരമായി അഭിനയിച്ചത് അമ്പിളി ആയിരുന്നു. തന്‍റെ സിനിമാ ഓര്‍മകള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍  അമ്പിളി പങ്ക് വയ്ക്കുകയുണ്ടായി.

ആ ചിത്രത്തിലെ അഭിനയത്തിന് ശേഷം വലുതാകുമ്പോള്‍ തനിക്കൊപ്പം നായികയായി അഭിനയിക്കണം എന്ന് ദിലീപ് പറഞ്ഞിരുന്നതായി അവര്‍ ഓര്‍ക്കുന്നു. അന്നു കേവലം 13 വയസ്സ് മാത്രമായിരുന്നു പ്രായം. നായിക ആകുന്നതിനെക്കുറിച്ച് തനിക്ക് അന്ന് വലിയ അറിവില്ലായിരുന്നു.  ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ താന്‍ നിരസ്സിച്ച വേഷം ആണ് പിന്നീട് കാവ്യ മാധവന്‍ അഭിനയിക്കുന്നത്. അന്ന് പത്താം ക്ലാസില്‍ പഠിക്കുകയാണ് അമ്പിളി. പിന്നീട് ഒരു വര്‍ഷത്തോളം ബ്രേക്കേടുത്തു. ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് തന്‍റെ തടി വല്ലാതെ കൂടിയതിനാല്‍ എല്ലാവരും ജിമ്മില്‍ പോകാന്‍ നിര്‍ദേശിച്ചു.സ്കൂള്‍ കഴിഞ്ഞ് നേരെ ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്തതിന് ശേഷം
രാത്രി ഒന്‍പത് മണിക്കാണ് വീട്ടില്‍ മടങ്ങി എത്തിയിരുന്നത്. എന്നാല്‍ ഇതേ സമയം മറ്റൊരു ദുരന്തം തന്‍റെ ജീവിതത്തില്‍ സംഭവിച്ചുവെന്ന് അവര്‍ പറയുന്നു.

അച്ഛൻ്റെ മരണം. അത് തന്‍റെ ജീവിതത്തെ ആകെ മാറ്റിമറിച്ചുവെന്ന് തന്നെ പറയാം. അതിനു ശേഷം തന്നെ ഷൂട്ടിങ്ങിനും മറ്റുമൊന്നും കൊണ്ട് പോകാന്‍ ആരും ഇല്ലാത്ത അവസ്ഥ വന്നു.  അമ്മഅധ്യാപികയും സഹോദരന്‍ വിദ്യാര്‍ത്ഥിയും ആയിരുന്നതിനാല്‍ തന്നെ ഷൂട്ടിങ്ങിന് കൊണ്ട് പോകാന്‍ ആരുമില്ലാത്ത അവസ്ഥ വന്നു. ഇന്നത്തെ ജനറേഷനിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള പിന്തുണ അന്ന് തനിക്ക് ലഭിച്ചിട്ടില്ലയിരുന്നുവെന്ന് അമ്പിളി പറയുന്നു. തീരെ ചെറിയ കുട്ടി ആയത് കൊണ്ട് തന്നെ തനിച്ചു പോകാനും കഴിയുമായിരുന്നില്ല. അങ്ങനെ ആണ് തനിക്ക് പല അവസരങ്ങളും നഷ്ടമായതെന്ന്  അമ്പിളി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.