ഗ്ലാമർ ലുക്കിൽ അമല പോൾ; “ഓ മൈ ലവ്” കമൻ്റ് മായി പേളി മാണി

നടി അമല പോൾ അഭിനയരംഗത്തേക്ക് എത്തുന്നത് മലയാള സിനിമയിലൂടെ ആണെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും നിരവധി പ്രോജക്ടുകൾ അമല പോളിന് ലഭിക്കുന്നുണ്ട്.   സോഷ്യൽ മീഡിയയിലും സജീവമാണ് താരം.എപ്പോൾ തൻ്റെ  ഇൻസ്റ്റഗ്രാം പേജിൽ കിടിലൻ മേക്കോവർ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം.

ഗ്ലാമർ ലുക്കിലാണ് അമല എത്തിയിരിക്കുന്നത്. പേളി മാണി, റിമ കല്ലിങ്കൽ അടക്കമുളളവർ താരത്തിൻ്റെ  ഫൊട്ടോയ്ക്ക് കമൻ്റ്  ഇട്ടിട്ടുണ്ട്. ഓ മൈ ലവ് എന്നായിരുന്നു നടിയും അവതാരികയുമായ പേളിയുടെ കമൻ്റ് .

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക് ലഭിച്ചിരുന്നത്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും അത് വിജയിച്ചില്ല.

2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിൻ്റെ  മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.  പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

സംവിധായകൻ എ.എൽ.വിജയ്‌യുമായുളള അമല പോളിൻ്റെ  പ്രണയവും വിവാഹവും തുടർന്നുണ്ടായ വിവാഹ മോചനവും വാർത്തകളിൽ വളരെ അധികം ഇടം നേടിയിരുന്നു. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2014ൽ ജൂൺ 12നാണ് വിവാഹം കഴിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരായി. 2011ൽ അമല പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്‌തത് എ.എൽ.വിജയ്‌യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ.എൽ.വിജയ് സംവിധാനം ചെയ്‌ത തലൈവ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക.

Leave a Reply

Your email address will not be published.