24 വർഷം മുൻപ് മരിച്ചുവെന്ന് കരുതിയ വ്യക്തി തിരിച്ചെത്തി; വീട്ടിൽ കയറാൻ അനുവദിക്കാതെ ബന്ധുക്കൾ

ഉത്തരാഖണ്ഡ് : ഏകദേശം 24 വർഷം മുൻപ് ബന്ധുക്കൾ മരണപ്പെട്ടുവെന്ന് പ്രഖ്യാപിച്ച വ്യക്തി തിരികെയെത്തി. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ റാണിഖേതിലാണ് സംഭവം. 72 വയസ്സുകാരനായ മധോ സിംഗ് മെഹ്‌റ എന്നയാൾ തൻ്റെ  24ാമത്തെ വയസ്സിൽ വീട്ടുകാരുമായി നിസ്സാര വഴക്കിനെ തുടർന്ന് നാട് ഉപേക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം തിരിച്ചെത്തിയെങ്കിലും മത ചടങ്ങുകൾ നടത്താതെ വീട്ടിൽ കയറാൻ അനുവദിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്‌ മതപുരോഹിതൻ ‘പേരിടൽ ചടങ്ങ്’ നടത്തിയാൽ മാത്രമേ അദ്ദേഹത്തെ വീട്ടിൽ കയറാൻ അനുവദിക്കൂ എന്നാണ് ബന്ധുക്കൾ പറയുന്നത്. മെഹ്‌റയെ കാണാതായതിനെ തുടർന്ന കുടുംബം പത്ത് വർഷത്തോളം കാത്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ കുടുംബ മതപുരോഹിതൻ അദ്ദേഹം മരണപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് മുൻപ് അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് അസുഖം ബാധിച്ച്‌ ക്ഷീണിതനായ അവസ്ഥയിൽ സിംഗിനെ ഒരു വയലിൽ കണ്ടെത്തിയത്. എന്നാൽ അദ്ദേഹം ഗ്രാമത്തിൽ എങ്ങനെ എത്തിയതെന്ന് വ്യക്തമല്ല. ഗ്രാമവാസികൾ ഉടൻ തന്നെ അദ്ദേഹത്തെ മതപുരോഹിതന്റെ അടുക്കൽ എത്തിക്കുകയായിരുന്നു.

ബന്ധുക്കളുടെ വിശ്വാസം അനുസരിച്ച്‌ സിംഗിൻ്റെ  അന്ത്യകർമ്മങ്ങൽ ചെയ്തിരുന്നതിനാൽ പുതിയ ‘നാമകരണ ചടങ്ങ്’ നടത്തിയാൽമാത്രമേ അദ്ദേഹത്തെ വീട്ടിനകത്തേക്ക് കയറാൻ അനുവദിക്കുകയുള്ളൂ. മത ചടങ്ങ് പെട്ടെന്ന്തന്നെ നടത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് പുരോഹിതൻ.

എന്നാൽ അദ്ദേഹത്തെ നിലവിൽ വീടിൻ്റെ  മുറ്റത്ത് ഒരു ടെൻ്റ്  കെട്ടി പാർപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇത്രയും വർഷം സിംഗിൻ്റെ  ഭാര്യ ഒരു വിധവയെ പോലെ കഴിഞ്ഞു കൂടുകയായിരുന്നു. അതേസമയം അദ്ദേഹത്തിൻ്റെ  മകൻ്റെ യും മകളുടെയും വിവാഹം കഴിഞ്ഞിട്ടുണ്ട്. ഡെൽഹിയിൽ ജോലി ചെയ്തുവരികയാണ് മകൻ.

‘ഞങ്ങളുടെ അമ്മാവൻ മധോ സിംഗ് മെഹ്‌റയെ ഞാനൊരു കുഞ്ഞായിരിക്കുമ്പോഴാണ് കാണാതായത്. പത്തു വർഷത്തോളം അദ്ദേഹം തിരിച്ചുവരുമെന്ന് കരുതി ബന്ധുക്കൾ കാത്തിരുന്നിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ പുരോഹിതനെ സമീപിക്കുകയും അദ്ദേഹം സിംഗ് മരിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു,” സിംഗിൻ്റെ  ബന്ധുവായ രാം സിംഗ് മെഹ്‌റ പറയുന്നു.

Leave a Reply

Your email address will not be published.