”എന്‍റെ പേരിന് പിന്നില്‍” ”ഒരു നാടകം അച്ഛന്‍ കാണാനിടയായി” അതിനു ശേഷം

ഇന്ന് തെന്നിന്ത്യയിലാകമാനം ആരാധകരുള്ള താരങ്ങളാണ്  സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. തമ്മില്‍ അധികം പ്രായ വ്യത്യാസം ഇല്ലാത്ത ഇവര്‍ വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അനവധി  ചിത്രങ്ങളില്‍ രണ്ടാളും ഒരുമിച്ച്  അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പേരുകളെക്കുറിച്ചുള്ള അധികം അര്‍ക്കും അറിയാത്ത രഹസ്യം ആരാധകര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. തന്‍റെ പിതാവായ സുകുമാരന്‍ എന്തുകൊണ്ടാണ് തങ്ങള്‍ക്ക്  ഇത്തരത്തിലുളള പേര് ഇടാന്‍ കാരണം എന്ന് ചോദിച്ചപ്പോഴാണ് തങ്ങളുടെ പേരിന് പിന്നിലുള്ള രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത്.

തന്‍റെ അച്ഛന്‍ തങ്ങള്‍ക്ക് ഇത്തരം ഒരു പേരിടാനുള്ള കാരണം വളരെ ലളിതമാണെന്ന് അദ്ദേഹം പറയുന്നു. പണ്ട് അച്ഛന്‍  സ്കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിൻ്റെ  വീട്ടില്‍ നിന്ന് ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ പലപ്പോഴും ഏത് ക്ലാസിലെ സുകുമാരനാണെന്ന് ചോദിക്കാറുണ്ടായിരുന്നു. ഇത് ഒരിയ്ക്കലും  തൻ്റെ  മക്കളുടെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നതായി പൃഥ്വി പറയുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ്  അധികം ആര്‍ക്കുമില്ലാത്ത പേര് തങ്ങള്‍ക്ക് ഇട്ടതെന്ന് അദ്ദേഹം പറയുന്നു.

സിനിമയില്‍ എത്തിയ സമയത്ത് പലരും തന്നോട് ഈ പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. തന്‍റെ പേരില്‍ ഒരു നോര്‍ത്തിന്ത്യന്‍ ടച്ച് ഉണ്ടായിരുന്നു എന്നതാണു കാരണം പറഞ്ഞത്.  എന്നാല്‍ പേര് മാറ്റാന്‍ തനിക്ക് യാതൊരു വിത താല്‍പര്യവുമുണ്ടായിരുന്നില്ല. ഇന്ന് പൃഥ്വിരാജ് ഒരു മലയാളി പേരായി മാറി. അതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

സ്കൂളില്‍ പഠിക്കുമ്പോള്‍ തൻ്റെയും ചേട്ടനായ ഇന്ദ്രജിത്തിൻ്റെ യും ഒരു നാടകം അച്ഛന്‍ കാണാനിടയായി. അതിനു ശേഷം  അദ്ദേഹം തന്‍റെ അമ്മയോട് പറഞ്ഞിരുന്നു ഇവര്‍ വലുതാകുമ്പോള്‍ സിനിമയില്‍ എത്തുമെന്ന്. പൃഥ്വി വ്യക്തമാക്കി.

Leave a Reply

Your email address will not be published.