വിദ്യാർത്ഥികൾക്ക് വേണ്ടി ബീജ മത്സരം ഒരുങ്ങുന്നു ! ഏറ്റവും നല്ല ബീജത്തിനു സമ്മാനം !

മനുഷ്യനിൽ ക്വാളിറ്റി യുള്ള ബീജം എത്ര പേരിലുണ്ടെന്നും ബീജ ഉത്പാദനത്തിൻ്റെ  ശേഷി കുറവ് എത്രത്തോളം ആളുകളിൽ കാണപ്പെടുന്നുണ്ടെന്നും അറിയുന്നതിനാണ് ഈ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്‌പേം ബാങ്കിൻ്റെ  അധികാരമുള്ള  റെഞ്ചി ഹോസ്പിറ്റലിലെ ഡോ. ചെൻ സിയാങ്‌ഫെങ് ആണ് മത്സരത്തെ കുറിച്ചുള്ള തീരുമാനം അറിയിച്ചത്. ഈ മത്സരത്തിൽ പ്രധാനമായും പരിശോധിക്കുന്നത് ബീജത്തിൻ്റെ  ഉയർന്ന ക്വാളിറ്റിയും പങ്കെടുത്തവരിൽ ആർക്കാണ് ഏറ്റവും ക്വാണ്ടിറ്റി ശുക്ലമുള്ളതെന്നുമാണ്. വളരെ പ്രധാനപ്പെട്ട ഒരു ഉറപ്പ് ഇതോടൊപ്പം അധികൃതർ പറയുന്നു, മത്സരത്തിൽ പങ്കെടുക്കുന്ന ആളുകളുടെ പേരും മറ്റ് വിവരങ്ങളും ഞങ്ങൾ പുറത്ത് വിടില്ലെന്നുള്ളതാണ് അത്. 

ഈ ബീജ മത്സരത്തിൽ പങ്കെടുക്കുന്നതിന് നാല് നിബന്ധനകളാണുള്ളത്. ഒന്നാമത്തേത്, ചൈനീസ് പൗരന്മാരായിരിക്കണം, രണ്ടമത്തേത്, 20 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം, മൂന്നാമത്തേത്, 165 സെന്റിമീറ്ററിൽ കൂടുതൽ ഉയരം ഉള്ളവരായിരിക്കണം, നാലാമത്തേത്, ബിരുദം ഉണ്ടായിരിക്കണം.

കോളേജ് വിദ്യാർത്ഥികളിൽ  പലർക്കും ഇതേക്കുറിച്ച് ബോധമില്ല. അതുകൊണ്ട് അവരിൽ നിന്ന് ബീജം എടുക്കുക മാത്രമല്ല , പ്രത്യുൽപാദനത്തിൻ്റെ  ആവശ്യകതയെക്കുറിച്ചും പ്രത്യുത്പാദന ആരോഗ്യത്തെ കുറിച്ചും കൂടുതൽ ബോധവാന്മാരാക്കുക എന്ന ശക്തമായ ലക്ഷ്യം കൂടി ഈ മത്സരത്തിലുണ്ടെന്നും അധികൃതർ അഭിപ്രായപ്പെട്ടു. കുറച്ചുനാളുകളായി  ശുക്ല ദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടെന്ന് ഡോക്ടർമാർ വളരെ വിഷമത്തോടെ പറയുന്നു. സൗജന്യമായി നടത്തുന്ന ഈ മത്സരത്തിലൂടെ യുവാക്കൾക്ക് കുറച്ചുപേർക്കെങ്കിലും ഭാവിയുടെ  തലമുറയെപ്പറ്റി ബോധം ഉണ്ടാകുമെന്ന് അധികൃതർ കരുതുന്നു 

നിബന്ധനകളെല്ലാം കേട്ട് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  ശുക്ലം ദാനം ചെയ്യുകയാണെങ്കിൽ.  ശുക്ല ബാങ്കും അവരുമായി ദീർഘകാല കരാർ ഒപ്പിടും. ഇതു പറയുമ്പോൾ തന്നെ ഓർക്കേണ്ട മറ്റൊരു കാര്യം  കഴിഞ്ഞ കുറെ വർഷത്തിനിടയിൽ ഷാങ്ഹായിലെ ശുക്ല ബാങ്കിലേക്ക് ഡൊണേഷൻ നൽകിയവരിൽ ഭൂരിഭാഗവും 25 വയസ്സിന് താഴെയുള്ളവരാണ് എന്നതാണ്.

Leave a Reply

Your email address will not be published.