തന്‍റെ സിനിമാ ജീവിതത്തിലെ ഒരിയ്ക്കലും മറക്കാനാകത്ത അനുഭവം സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു !

തിരുവനന്തപുരം സ്ലാങ്ങിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. നിരവധി ഹാസ്യ സാമ്രാട്ടുകള്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായി ഒരിടം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഒരു ചെറിയ കാര്യമല്ല. മോളീവുഡിലുള്ള പുതുമുഖ സംവിധായകരില്‍ ഏറ്റവും പ്രോമിസ്സിങ് സംവിധായകനായ ദിലീഷ് പോത്തൻ്റെ  ചിത്രത്തില്‍  അവസരം ചോദിക്കാനിരുന്ന തന്നെ ദിലീഷ് അത്ഭുതപ്പെടുത്തിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് അദ്ദേഹം. കരിയറിലെ തന്നെ  വലിയ ബ്രേക്ക് നല്‍കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യാനിടയായ സംഭവം അദ്ദേഹം വിവരിക്കുകയുണ്ടായി.  

താന്‍ അങ്ങോട്ട് ചാന്‍സ്  ചോദിച്ചു വാങ്ങിയ സിനിമയാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന് സുരാജ് പറയുന്നു. ‘എബി’ എന്ന ചിത്രത്തിന്‍റെ  ലൊക്കേഷനില്‍ വച്ചാണ് ദിലീഷ് പോത്തൻ്റെ  ഫോണ്‍ നമ്പർ  ഒരാളില്‍ നിന്ന് ലഭിച്ചത്. അവിടെ  ഇരിക്കുംബോഴാണ്  ദിലീഷ് പുതിയ ചിത്രം അനൌണ്‍സ് ചെയ്ത  വിവരം അറിയാന്‍ കഴിഞ്ഞത്. ചിത്രത്തിന്‍റെ പേര് കേട്ടപ്പോള്‍ തന്നെ മനസ്സില്‍ ആഗ്രഹിച്ചു ആ ചിത്രത്തില്‍ ഒരു ഒരു വേഷം ചെയ്യണമെന്ന്. ചാന്‍സ് ചോദിക്കാന്‍ ഒരു മടിയും ഇല്ലാത്തത്തിനാല്‍ അടുത്ത ദിവസ്സം രാത്രി തന്നെ ദിലീഷിനെ വിളിക്കാന്‍ തീരുമാനിച്ചതായി സുരാജ് പറയുന്നു.

എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് താന്‍ വിളിക്കുന്നതിനു തൊട്ടു മുന്‍പ് ദിലീഷിന്‍റെ കോള്‍ തൻ്റെ  ഫോണിലേക്ക് വന്നു. അങ്ങോട്ട് അവസ്സരം ചോദിക്കുന്നതിന് മുൻപ് തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് ഇങ്ങോട്ട് പറഞ്ഞു.  അടുത്ത ദിവസ്സം നേരില്‍ കണ്ടപ്പോള്‍ ഇതിലെ പ്രധാന കഥാപാത്രമായ  പ്രസാദിനെ അവതരിപ്പിക്കേണ്ടത് താന്‍ ആണെന്ന് പറയുകയും ചെയ്തു.  സിനിമാ ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളില്‍ ഒന്നാണ് അത് എന്നും  സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു.

Leave a Reply

Your email address will not be published.