കുഞ്ഞു ജനിച്ച സന്തോഷത്തിന് പിന്നാലെ ഇതാ ഒരു സങ്കട വാർത്ത ! ആരാധകരെ ആകെ വിഷമത്തിലാക്കിയ നടി ഭാമയുടെ ഇപ്പോഴത്തെ അവസ്ഥ അറിയണ്ടേ ?

മലയാള സിനിമ ലോകത്തു പെട്ടെന്ന് കേറി വന്ന ഒരു നടിയാണ് ഭാമ. ഒരുപാട് നല്ല സിനിമകൾ ചെയ്തു കൊണ്ട് മലയാളികളുടെ സ്നേഹം ആവോളം പിടിച്ചു പറ്റിയ ഭാമ പ്രശസ്തി ആവോളം നേടിയിട്ടുണ്ട്. ശാലീനമായ സൗന്ദര്യം തന്നെ ആയിരുന്നു ഭാമയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നിർത്തിയത്, അത് കൊണ്ട് തന്നെ ആരാധകരിൽ യുവാക്കളായിരുന്നു ഏറ്റവും കൂടുതൽ. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് ഭാമ ആദ്യമായി വെള്ളിത്തിരയിലേക്ക് കാലെടുത്തുവച്ചത്

നിവേദ്യത്തിൽ തന്നെ പ്രേക്ഷക പ്രശംസ ഒരുപാട് ഏറ്റുവാങ്ങിയ താരം  പിന്നീട് വളരെ തിരക്കുള്ള നടിയായി മാറി.  മലയാള സിനിമയിൽ തിളങ്ങിയ താരം പെട്ടന്ന് തന്നെ ഇന്ത്യയിലെ പല ഭാഷകളിലും വലിയ നടൻമാരോടൊപ്പം അഭിനയിച്ചു. ചെന്ന ഇടങ്ങളിൽ എല്ലാം  അഭിനയിച്ചു വിജയം കൈവരിക്കുകയും  ചെയ്തു.

സിനിമയിൽ വളരെ തിരക്കോട് കൂടി  തിളങ്ങി നിൽകുമ്പോൾ ആണ് ഭാമയുടെ വിവാഹം കഴിയുന്നത്. പ്രശസ്ത ബസ്സിനസ് ക്കാരൻ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. ഇപ്പോൾ രണ്ടുപേർക്കും ഒരു കുഞ്ഞുണ്ട്. എന്നാൽ സോഷ്യൽ മീഡിയയുടെ ദുരുപയോഗം മനസ്സിലാക്കി കൊണ്ടാവണം കുഞ്ഞിൻ്റെ  ചിത്രങ്ങൾ ഇതുവരെ ഭാര്യയും ഭർത്താവും പുറത്തുവിട്ടിട്ടില്ല. അപ്പോഴാണ് പുതിയ അതിഥി എത്തി  മാസങ്ങൾ ശേഷം ആരാധകരെ ദുഃഖത്തിൽ ആക്കുന്ന വാർത്ത എത്തിയിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല ഭാമ ഇനി അഭിനയിക്കില്ല എന്നതാണ് കാര്യം. ഇനിയുള്ള കാലം കുഞ്ഞിനോട് ഒത്തും ഭർത്താവിൻ്റെ  കൂടെയും സ്വകാര്യമായി ജീവിക്കാനാണ് താത്പര്യമെന്ന്  താരം അറിയിച്ചു.

Leave a Reply

Your email address will not be published.