പുത്തൻ കാർ എടുക്കുന്നവർ സൂക്ഷിക്കുക, ഇല്ലെങ്കിൽ കരയേണ്ടി വരും !!! കാർ എടുത്തു ഒരു മണിക്കൂർ ആകും മുന്നേ ഇങ്ങനെ സംഭവിച്ചു !

ഏതൊരു മനുഷ്യൻ്റെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും സ്വന്തമായ ഒരു വാഹനം സ്വന്തമാക്കൽ. എന്നാൽ വാഹനം എടുത്ത അന്ന് തന്നെ വാഹനം അപകടത്തിൽ പെട്ടാലോ..?  അത്തരം നിരവധി സംഭവങ്ങൾ നമ്മൾ സാമൂഹ്യമാധ്യമങ്ങളിലൂടെ കാണാറുണ്ട്. ഷോറൂമിൽ വാഹനം പരിശോധിക്കുന്നതിനിടെയോ ഡെലിവറി കഴിഞ്ഞു വാഹനം ഇറക്കുമ്പോഴോ അബദ്ധത്തിൽ നിയന്ത്രണം വിട്ട് അപകടം വരുത്തുക. അത്തരം ഒരു സംഭവം കഴിഞ്ഞദിവസം ഹൈദരാബാദിൽ നടന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഹൈദരാബാദിലുള്ള ടാറ്റ മോട്ടോഴ്സ് ഷോറൂമിലെ അപകട ദൃശ്യങ്ങൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രണ്ട് നിലയുള്ള ഷോറൂമിൽ രണ്ടാം നിലയിലാണ് വാഹന ഡെലിവറിയും മറ്റും നടക്കാറുള്ളത്. തൻ്റെ പുതു പുത്തൻ ടാറ്റാ ടിയാഗോ കാറിൻ്റെ ഡെലിവറിക്കായി കാത്തുനിൽക്കെ ഉടമ ഡെലിവറിക്കായി കാത്തുനിൽക്കുന്ന കാറിൽ കയറുകയായിരുന്നു. ഇതേസമയം സെയിൽസ് എക്സിക്യൂട്ടീവ് അദ്ദേഹത്തിന് കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കാർ സ്റ്റാർട്ടിങ്ങിൽ ആണെന്ന് അറിയാതെ അബദ്ധത്തിൽ ഉടമ ആക്സിലേറ്ററിൽ കാലമർത്തുകയായിരുന്നു. ഉടനെ തന്നെ വാഹനം നിയന്ത്രണം വിട്ട് രണ്ടാംനിലയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. 

അതുകൊണ്ടും തീർന്നില്ല ഇദ്ദേഹം പിടിച്ച പുലിവാൽ. കാർ നേരെ ചെന്നു വീണത് ഷോറൂം അധികൃതരുടെ വോക്സ് വാഗൻ പോളോ എന്ന കാറിൻ്റെ മുകളിലേക്കാണ്. അപകടത്തിൽ കാറുടമക്കും ഷോറൂമിലെ പുറത്തു നിൽക്കുകയായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഉടനെ ഇരുവരേയും ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. എന്നാൽ പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. അപകടത്തിൽ രണ്ടു കാറും ഭാഗികമായി തകരുകയും ചെയ്തു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published.