“അതിനു ശേഷം രാത്രിയാകുമ്പോള്‍ ഭര്‍ത്താവിന് എന്നെ പേടിയാണ്” അടുത്തിടെ വിവാഹിതയായ യുവ നടി.

ജോജു ജോസഫ് അഭിനയിച്ച ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ  താരമാണ് ആത്മീയ. ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങള്‍ ഈ  യുവ നടിയെ തേടിയെത്തി. ഇപ്പോള്‍ ഉള്ള യുവ നടികളില്‍ ഏറ്റവും പ്രതീക്ഷ കല്‍പ്പിക്കപ്പെടുന്ന താരമാണ് ഇവര്‍. കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍റെ  പുരസ്‌കാരം ജോസഫിലെ അഭിനയത്തിന് ആത്മീയയെ തേടിയെത്തിയിരുന്നു. 

ഈയിടെ പുറത്തിറങ്ങിയ പൃഥ്വി രാജ് ചിത്രമായ കോള്‍ഡ് കേസിലെ പ്രകടനം ഇവര്‍ക്ക് നിരവധി ആരാധകാരെ നേടിക്കൊടുത്തു.   സമീപകാലത്ത് കുടുംബജീവിതത്തിലേക്ക് കടന്ന  ഇവരുടെ പ്രണയ വിവാഹത്തെക്കുറിച്ച് നിരവധി വാർത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ കോള്‍ഡ് കേസ് റിലീസ് ആയതിനു ശേഷം തന്‍റെ ഭര്‍ത്താവിന് തന്നോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടായതായി തമാശ രൂപേണ താരം പറയുന്നു. ഈ ചിത്രത്തില്‍ ഈവ മരിയ എന്ന കഥാപാത്രത്തെ ആണ് ആത്മീയ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ സിനിമ കണ്ടതിന് ശേഷം തന്‍റെ  ഭര്‍ത്താവ് രാത്രികാലങ്ങളില്‍ ഫ്രിഡ്ജിനടുത്തേക്ക് പോകുന്നത് കുറച്ചുവെന്ന് ആത്മിയ പറയുന്നു. 

വിവാഹ ശേഷം താനും ഭര്‍ത്താവായ സനൂപും ആദ്യം കാണുന്ന ചിത്രമാണ് കോള്‍ഡ് കേസ്. എന്നാല്‍ രാത്രിയില്‍  ഈ ചിത്രം കാണാന്‍ തന്നെ ഭര്‍ത്താവ് അനുവദിച്ചില്ല. ഏറ്റവും വലിയ തമാശ,  സിനിമ കണ്ടതിന് ശേഷം ഇരുട്ടത്ത് താന്‍ മുടിയൊക്കെ അഴിച്ചിട്ട് നിന്നാല്‍ സനൂപിന് വല്ലാത്ത ഭയമാണെന്നും ഇവര്‍ പറയുന്നു. അതുപോലെ തന്നെ രാത്രി ആയിക്കഴിഞ്ഞാല്‍ പിന്നീട് ഫ്രിഡ്ജില്‍ നിന്ന് എന്തെങ്കിലും എടുത്ത് കഴിക്കണം എന്ന് പറഞ്ഞാല്‍ പോലും സനൂപ് വരാറില്ലന്നും അവര്‍ പറയുന്നു. ഫ്രിഡ്ജിന് അടുത്തേക്ക് പോകുന്ന പ്രശ്നം ഇല്ലാന്നാണ് പലപ്പോഴും പറയാറുള്ളത്.

ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ പൊലീസ് യൂണിഫോമില്‍ എത്തിയ ചിത്രമാണ് കോള്‍ഡ് കേസ്. ജൂണ്‍ 30നു ആമസോണ്‍ പ്രൈമിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തത്. ഒരിടവേളക്ക് ശേഷം എത്തിയ ഒരു ഹൊറര്‍ ത്രില്ലര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Leave a Reply

Your email address will not be published.