‘ഉറങ്ങാന്‍ കിടക്കുന്നതിന് മുൻപ് എന്നും അയാളുടെ ചിത്രത്തില്‍ ചുംബിക്കുമായിരുന്നു’ താരാരാധന തുറന്നു പറഞ്ഞ് താരറാണിയും സഹോദരിയും.

ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ പ്രമുഖയാണ് ദീപിക പദുക്കോണ്‍. ഇവരുടെ അടുത്ത സുഹൃത്ത് സഹോദരിയായ അനിഷയാണ്. ഇവര്‍ക്കിടയില്‍ ചെറുപ്പം മുതല്‍ തന്നെ വല്ലാത്ത ഒരു ആത്മബന്ധം ഉടലെടുത്തിട്ടുണ്ട്. പരസ്പരം ഒരു രഹസ്യങ്ങളും സൂക്ഷിക്കാത്ത ഇവര്‍ ഒരേ മുറിയില്‍ ഒരുമിച്ചാണ് ഉറങ്ങാറുള്ളത്  പോലും.  

പരസ്പരം എല്ലായിപ്പോഴും തങ്ങളുടെ രഹസ്യങ്ങളും  ഇഷ്ടങ്ങളും ഇവര്‍ പങ്ക് വയ്ക്കാറുമുണ്ട്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട താരത്തെക്കുറിച്ച് ഇവര്‍ പറയുകയുണ്ടായി. നന്നേ ചെറുപ്പം തൊട്ടേ ഇവര്‍  രണ്ടു പേരും ലിയനാര്‍ഡോ ഡികാപ്രിയോയുടെ ആരാധകരാണ്. ഇവര്‍ തങ്ങളുടെ മുറി നിറയെ ഡികാപ്രിയോയുടെ പോസ്റ്ററുകള്‍ കൊണ്ട് നിറച്ചിരുന്നുവെന്നും ഒരു വീഡിയോ വ്ളോഗിന് നല്കിയ അഭിമുഖത്തില്‍ ദീപിക പറയുകയുണ്ടായി.  ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഡികാപ്രിയോയുടെ പോസ്റ്ററില്‍ ചുംബിക്കുന്ന ശീലം പോലും തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് ദീപിക പറയുന്നത്. 

തങ്ങളുടെ മുറിയില്‍ ഡികാപ്രിയോയുടെ നിരവധി ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ രാത്രിയും ഉറങ്ങാന്‍ കിടക്കുന്നതിനു മുൻപ്  ആ ചിത്രങ്ങളില്‍ ചുമ്പിക്കാറുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു.  അതേസമസം തൻ്റെ ഏറ്റവും വലിയ വിമര്‍ശക സഹോദരിയാണെന്നും ദീപിക ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു.അഭിപ്രായം എന്ത് തന്നെ ആണെങ്കിലും അത്  തുറന്നു പറയുന്ന കാര്യത്തില്‍ ഒരിയ്ക്കലും മടി കാണിക്കാത്ത സ്വഭാവമാണ്  സഹോദരിയായ അനിഷക്കുണ്ടായിരുന്നത. ഹൃദയം കൊണ്ട് സംസാരിക്കുന്ന വ്യക്തി ആണ് അവര്‍. തന്നെ ഏറെ വിമര്‍ശിക്കാറുള്ള സഹോദരി തന്നെ എന്തൊക്കെ കുറ്റം പറഞ്ഞാലും തനിക്ക് അതില്‍  ഒരു തരത്തിലുമുള്ള വിഷമവും തോന്നാറില്ല.  

ഇപ്പോള്‍ ദീപിക അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാനിലാണ്. ജോണ്‍ എബ്രഹാമാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ചിത്രത്തിൻ്റെ  സംവിധായകന്‍. 1983 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ കഥയാണ് ഈ ചിത്രം പറയുന്നത്.

Leave a Reply

Your email address will not be published.