ആദ്യം വീട് ഉണ്ടാക്കി പിന്നെയാണ് തറ പണിതത് ! അമ്പരന്ന് കേരളം

പരമ്പരാഗത രീതികൾ മാറ്റിപ്പിടിക്കാൻ മലയാളിക്ക് പേടിയാണ്. അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് വീട്, മലയാളിക്ക് ശീലം തറ കെട്ടി വീടു നിർമിക്കുന്ന പരമ്പരാഗത രീതിയാണല്ലോ. എന്നാൽ അതിൽ മാറ്റം വരുത്തിയിരിക്കുകയാണ് പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർ പനക്കീൽ ബാലകൃഷ്ണൻ. എല്ലാവരിൽ നിന്നും വ്യത്യസ്തമായി ബാലകൃഷ്ണൻ  ആദ്യം വീട് കെട്ടി കയറ്റി. ഏറ്റവും അവസാനം ആണ്  തറയുടെ പണി തുടങ്ങിയത്. ഇതിനു കാരണം ബാലകൃഷ്ണൻ വീടു വച്ച സ്ഥലത്തിൻ്റെ പ്രത്യേകതയാണ്. 2200 ചതുരശ്ര അടിയിൽ നിർമ്മിച്ച വീട്ടിൽ ആദ്യം തറ കെട്ടാതെ ചെങ്കൽ പാറപ്പുറം നിരപ്പാക്കിയെടുത്ത് ആദ്യം വീട് കെട്ടി കയറ്റുകയായിരുന്നു.

പിന്നീട് പണിയെല്ലാം കഴിഞ്ഞ് തേപ്പ് തുടങ്ങിയ ശേഷമാണ് വീടിന് തറ പണിയാൻ തുടങ്ങിയത്. വീട് പണിത പാറപ്പുറത്തിൻ്റെ  പുറത്തെ ഭാഗം അടിയിലേക്കു ചെത്തിയൊരുക്കി തറയാക്കുക ആയിരുന്നു. എങ്ങനെ വീട് നിർമ്മാണം സാധ്യമായി എന്നതിനെക്കുറിച്ച് ബാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ

“കോറോം നോർത്ത് തുളുവടുക്കത്ത് കല്ലു മുറിച്ചെടുത്ത ഒരേക്കർ ചെങ്കൽ ഞാൻ വിലയ്ക്കു വാങ്ങി. അതിൽ മണ്ണു നിറച്ച് തെങ്ങും കമുകും പ്ലാവും ജാതിയും മാവും വാഴയും മറ്റും നട്ടുപിടിപ്പിച്ചു. അടുത്ത പറമ്പിലെ കുന്ന് ഇടിഞ്ഞു വീഴുമെന്നു പേടിച് ഒരു ഭാഗത്ത് കുറച്ചു ഭാഗം കല്ലു കൊത്തിയെടുക്കാതെ ഞാൻ ബാക്കി വച്ചിരുന്നു. പിന്നീട് ആ കല്ല് കൊത്തിയെടുത്ത് പറമ്പിൽ വീടു ഉണ്ടാക്കാൻ പ്ലാൻ തയാറാക്കിയപ്പോഴാണ് ആ ചെങ്കൽ പാറയിൽ തറ പണിയാത്ത തന്നെ  വീടു ഉണ്ടാക്കാം എന്ന ചിന്ത മനസ്സിൽ വന്നത്. ഇപ്പോ പാറയിൽ വീട് പണിത ശേഷം  തറ ചെത്തി ഒരുക്കുകയാണ്. എല്ലാവരും ചെയ്യുന്നതിൽ നിന്നും കുറച്ചു മാറി  വീടിനകത്ത് ടൈൽസ് പതിക്കുന്നതിനു പകരം പാറ മിനുക്കി പോളിഷ് ചെയ്യാനാണു പരിപാടി “

താഴ്ന്ന പ്രദേശമായതിനാൽ വെള്ളം കയറില്ലേ എന്ന ചോദ്യത്തിന് ബാലകൃഷ്ണൻ്റെ മറുപടി ഇല്ല എന്ന് തന്നെയാണ്. കൂടെ ഇങ്ങനെ ഒരു പണി ചെയ്തതിൽ വളരെയധികം  ലാഭം ഉണ്ടായെന്നും ബാലകൃഷ്ണൻ ഓർമ്മിപ്പിച്ചു. 

Leave a Reply

Your email address will not be published.