ആശാ ശരത്ത് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് കഴിഞ്ഞ ദിവസം ആയിരുന്നു ഇവര്‍ തന്റെ 46-ാം ജന്മദിനം ആഘോഷിച്ചത്. ഇവരുടെ ഭര്‍ത്താവ് ദുബായില്‍ എഞ്ചിനീയാറായി ജോലി നോക്കുന്ന ശരത്ത് ആണ്. വെറും 18 വയസ്സുള്ളപ്പോഴാണ് ഇവരുടെ വിവാഹം നടക്കുന്നത്. ഒരു ടെലിവിഷന്‍ പ്രോഗ്രാമിലെ ആശയുടെ നൃത്തം കണ്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം വിവാഹ ആലോചനയുമായി എത്തുന്നത്.
വൈകാതെ തന്നെ രണ്ട് പേരുടെയും വീട്ടുകാര്‍ ഈ വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിലെ ഏറ്റവും വലിയ തമാശ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു വിവാഹത്തിൻ്റെ തൊട്ട് മുന്‍പുള്ള ദിവസ്സങ്ങളിലാണ് ഇവര്‍ തമ്മില്‍ കാണുന്നത്. ഫോണിലൂടെയും കത്തുകളിലൂടെയും മാത്രമാണ് ഇവര്‍ സ്നേഹം പങ്ക് വച്ചത്. വിവാഹം നിശ്ചയിച്ച സമയത്ത് തന്റെ ഭര്‍ത്താവായ ശരത്ത് മസ്കറ്റിലയിരുന്നു ജോലി ചെയ്തിരുന്നത് എന്നു ആശ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് വിവാഹത്തീയതി തീരുമാനിക്കുന്നത്. വധൂ വരന്മാര് തമ്മില്‍ കാണുന്നത് വിവാഹത്തിന്റെ വളരെ കുറച്ചു ദിവസ്സങ്ങള്‍ക്ക് മുന്‍പാണ്.

പെരുമ്പാവൂരില്‍ ജനിച്ച ആശ ശരത്ത് മുൻപേ തന്നെ നിരവധി സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. മോഹന്‍ലാലിലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ ആശ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പാവാട, ആടുപുലിയാട്ടം, ദൃശ്യം, ദൃശ്യം 2, കര്‍മ്മയോദ്ധാ, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, കിങ് ലയര്‍, അനുരാഗ കരിക്കിന് വെള്ളം, തുടങ്ങി അനവധി സിനിമകളില്‍ ഇതിനോടകം ഇവര്‍ അഭിനയിച്ചു കഴിഞ്ഞു.