പെട്ടന്നുണ്ടായ തീരുമാനം സണ്ണി ലിയോണും ശ്രീശാന്തും ഇനി ഒരുമിച്ച് !

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളി ക്രിക്കറ്ററുമായ ശ്രീശാന്തിൻ്റെ അടുത്ത ബോളിവുഡ് ചിത്രത്തിലെ നായികയെ കേട്ട് ഞെട്ടിരിക്കുകയാണ് സിനിമാപ്രേക്ഷകർ. തെന്നിന്ത്യൻ സൂപ്പർതാരം സണ്ണിലിയോൺ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.

ആർ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ എൻ എൻ ജി ഫിലിംസിൻ്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചെയ്യുന്നത്. ‘പട്ടാ’ എന്ന പേരിലായിരിക്കും സിനിമ പുറത്തിറങ്ങുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയിൽ നായകൻ്റെ വേഷവും ജോലിയുമെല്ലാം പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിൽ ഒരു സിബിഐ ഓഫീസറുടെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. കേസന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥൻ ഒരു സ്ത്രീയിൽ എത്തിച്ചേരുകയാണ്. ആ സ്ത്രീ കഥാപാത്രമായിരിക്കും സണ്ണിലിയോൺ അവതരിപ്പിക്കുന്നത്. ‘ഓഫീസറുടെ കേസന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. അത്തരമൊരു ശക്തമായ കഥാപാത്രം ചെയ്യാൻ ശക്തമായ ഒരു അഭിനേത്രി തന്നെ വേണം , അങ്ങനെ ഞങ്ങൾ ചെന്നെത്തിക്കുന്നത് സണ്ണിലിയോണിലാണ് ” ചിത്രത്തിൻ്റെ സംവിധായകൻ ആർ രാധാകൃഷ്ണൻ്റെ വാക്കുകളാണിത്.

ആക്ഷനും സംഗീതത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു ബോളിവുഡ് ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

‘ശ്രീശാന്തിൻ്റെ അഭിനയരീതി തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം അഭിനയിച്ച് കാണിച്ച രീതി ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തിനെ നായകനാകുന്നതെന്നും  ഈയൊരു കഥാപാത്രത്തെ നല്ലൊരു രീതിയിൽ ശ്രീശാന്തിന്  സ്ക്രീനിൽ എത്തിക്കാൻ സാധിക്കുമെന്നും’ ആർ രാധാകൃഷ്ണൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗവൺമെന്റിൻ്റെ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നും അവർ അറിയിച്ചു.

 മുൻ ഇന്ത്യൻ ടീം പ്ലെയറായ ശ്രീശാന്ത് വിവാദമായ വാതുവെപ്പ് കേസിലാണ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കുന്നതും താരത്തിൻ്റെ ക്രിക്കറ്റ് കരിയർ കരിനിഴലിലാകുന്നതും. ഇതിനിടെ ചില മലയാള ചിത്രങ്ങളിൽ മുഖം കാണിച്ചെങ്കിലും വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചിട്ടില്ലായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി രാഷ്ട്രീയ വേഷം കെട്ടുകയും ഇദ്ദേഹം  ചെയ്തിരുന്നു.

 “പട്ടാ “എന്ന സിനിമയിൽ ശ്രീശാന്തിനും സണ്ണിലിയോണിന് ഒപ്പം നിരവധി ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. സുരേഷ് പീറ്റേഴ്സനാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. കൊറിയോഗ്രാഫറായി എത്തുന്നത് ഡാൻസ് മാസ്റ്റർ ശ്രീധർ ആണ്. ചിത്രത്തിൻ്റെ ചായാഗ്രഹണം പ്രകാശ് കുട്ടിയും എഡിറ്റിംഗ് പ്രകാശ് യു ആർ എസുമാണ്. താരത്തിൻ്റെ സിനിമ മേഖലയിലേക്കുള്ള തിരിച്ചുവരവായി ഈ സിനിമ മാറുമെന്ന കാര്യം തീർച്ചയാണ്.

Leave a Reply

Your email address will not be published.