അവതാരകയായും നടിയായും അതുപോലെ തന്നെ സോഷ്യല്‍ മീഡിയയിലെ സജീവ സന്നിധ്യമായും തിളങ്ങി നില്ക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. കോമഡി സൂപ്പര്‍നൈറ്റ്സ് എന്ന പരിപാടിയിലൂടെയാണ് ഇവര്‍ മലയാളിയുടെ സ്വീകരണ മുറിയിലേക്ക് കടന്നു വരുന്നത്. തുടർന്ന് വളരെ വേഗം തന്നെ മലയാളത്തിലെ മുന്‍നിര അവതാരികമാരില്‍ ഒരാളായി ഇവര്‍ മാറി. മുന്‍പ് ദുബായില്‍ ഒരു സ്വകാര്യ എഫ് എം ചാനലില്‍ ആര് ജെ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെ ആണ് അശ്വതിയുടെ സിനിമാ അരങ്ങേറ്റം. ഫ്ളവേഴ്സ് ടിവിയിലെ ചക്കപ്പഴം പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയതോടെ അശ്വതി കൂടുതല്‍ സ്വീകാര്യ ആയി. ആശാ ഉത്തമന് എന്ന കഥാപാത്രത്തെയാണ് ചക്കപ്പഴത്തില്‍ നടി അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമത്തില്‍ പങ്ക് വയ്ക്കാറുണ്ട്. താന്‍ ശരിക്കും ചെയ്യാന്‍ ആഗ്രഹിക്കുന്നതും, ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നതുമായ കാര്യം കാണാന്‍ ഇടത് വശത്തേക്ക് സ്വെെപ്പ് ചെയ്യൂ എന്ന് കുറിച്ചുകൊണ്ട് ഒരു പോസ്റ്റ് അവര്‍ ഇൻസ്റ്റഗ്രാമില്‍ പങ്ക് വച്ചിരുന്നു. ആദ്യത്തെ ചിത്രത്തില്‍ ഒരു പുസ്തകം കൈയ്യില്‍ പിടിച്ച് സമയം ചിലവിടാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് നടി പറയുന്നു. എന്നാല്‍ പിന്നീട് ഇടത് വശത്തേക്ക് സ്വൈപ് ചെയ്യുമ്പോള്‍ അടുക്കളയില്‍ കഴുകാനായി നിരത്തിവെച്ചിരിക്കുന്ന കുറച്ചധികം പാത്രങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്ന അശ്വതിയെ കാണാം.
ഇന്സ്റ്റാലൈഫ് വേഴ്സ് റിയല്‍ ലൈഫ്, സ്റ്റേ ഹോം, സ്റ്റേ സേഫ് എന്നുമാണ് ചിത്രത്തിന് തരം നല്കിയ അടിക്കുറുപ്പുകള്‍. ബോത്ത് പിക്ചര്‍ റിഫ്ളക്ട്സ് ഹൗ പെര്‍ഫെക്ട് യു ആര് ഇന്‍ ബോത്ത് റോള്‍സ് എന്ന് തുടങ്ങി നിരവധി കമൻ്റ് കൾ അശ്വതിയുടെ പോസ്റ്റിന് താഴെ കാണാം.