‘സർർർർർ ജി.. ഞാൻ നിങ്ങളുടെ ഏറ്റവും വലിയ ആരാധകയാണ്…ഓരോ ദിവസവും എന്നെ അതിശയിപ്പിക്കൂ.. ഞാൻ പക്ഷപാതമുള്ളവളല്ല. ; അഭിനന്ദനവുമായി നസ്രിയ നസീം

സിനിമാ താരം ഫഹദും നസ്രിയയും മലയാളി പ്രേക്ഷകരുടെ ക്യൂട്ട് കപ്പിളാണ്. ഇരുവരെയും മലയാളികൾ തങ്ങളുടെ ഹൃദയത്തിലേറ്റിയതുപോലെ ഇരുവരുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഫഹദിൻറെ ഏറ്റവും പുതിയ ചിത്രമായ മാലികിന് മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് മാലികിലെ ഫഹദിന്റെ ആഭിനയം കണ്ട് അഭിനന്ദനവുമായി എത്തുന്നത്.

ഇപ്പോൾ ഫഹദിനെ പ്രശംസിച്ച്‌ ഭാര്യയും നടിയുമായ നസ്രിയ നസീം രംഗത്തെത്തിയിരിക്കുകയാണ്. ഫഹദിനൊപ്പമുള്ള സെൽഫി പങ്കുവെച്ചതിനൊപ്പമുള്ള അടിക്കുറിപ്പിലാണ് നസ്രിയ ഫഹദിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫഹദിൻ്റെ ഏറ്റവും വലിയ ആരാധികയാണ് താനെന്നാണ് നസ്രിയ കുറിപ്പിൽ പറയുന്നത്. ‘സർർർർർ ജി.. ഞാൻ നിങ്ങളുടെ ഏറ്റവും വലിയ ആരാധകയാണ്. ഓരോ ദിവസവും എന്നെ അതിശയിപ്പിക്കൂ. ഞാൻ പക്ഷപാതമുള്ളവളല്ല.. ഫാൻ മൊമൻ്റ് ലെ സെൽഫി’ എന്നാണ് നസ്രിയ ഫഹദിനൊപ്പമുള്ള ക്യൂട്ട് സെൽഫി പങ്കുവെച്ച്‌ കുറിച്ചത്. ഫഫാ ബോയ്, മൈ ബോയ് എന്നീ ടാഗ്ലൈനിന് ഒപ്പമാണ് നസ്രിയയുടെ സെൽഫി.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിൽ സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. പല കാലഘട്ടങ്ങളിലൂടെ പോകുന്ന കഥയിൽ ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. അൻപതു കഴിഞ്ഞ സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നത്. ഒടിടി റിലീസുകൾ വർധിച്ചതോടെ മറു ഭാഷകളിലും ഫഹദിന് ആരാധകർ ഏറെയാണ് ഉള്ളത്. 

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരും വേഷമിടുന്നുണ്ട്.

27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ചാണ് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.