പെണ്‍സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനെത്തിയ യുവാവ് മരിച്ച നിലയില്‍ !

കൊൽക്കത്ത : പെൺസുഹൃത്തിൻറെ വീട്ടിൽ നടന്ന ജന്മദിനാഘോഷ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യുവാവ് മരിച്ച നിലയിൽ. കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ പ്രദേശത്ത് ശനിയാഴ്ചയാണ് 19 കാരനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിതേഷ് എന്നയാളാണ് മരിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മകൻ്റെ മരണത്തിന് യുവാവിൻറെ അമ്മ പെൺ സുഹൃത്തിനെതിരെ ആരോപണം ഉന്നയിക്കുകയും ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സുഹൃത്ത് കൌശിക് മൊണ്ടലിൻ്റെ ജന്മദിനം ആഘോഷിക്കാൻ റിതേഷ് പോയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ അദ്ദേഹം കൌശിക്കിൻ്റെ വസതിയിലായിരുന്നു. ശനിയാഴ്ച രാവിലെ, വിളിച്ചിട്ടും ഉണരാതിരുന്ന റിതേഷിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച രാത്രി 7.45 നാണ് റിതേഷ് കൌശിക്കിൻ്റെ വീട്ടിലെത്തിയതെന്നും രാത്രി മുഴുവൻ അവിടെയുണ്ടെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ കൌശിക് ഉണരാതിരുന്നതിനാലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് പറയുന്നതനുസരിച്ച്‌, അമിത മദ്യപാനമാണ് റിതേഷിൻ്റെ മരണകാരണം എന്നാണ്. കൌശിക്കിൻ്റെ വീട്ടിൽ അദ്ദേഹം കഴിച്ച ഭക്ഷണത്തിൻ്റെ സാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിൻറെ ഭാഗമായി ഫോറൻസിക് സംഘം കൌശികിൻ്റെ വീട്ടിലെത്തി പരിശോധന നടത്തി. കൌമാരക്കാരനായ മകൻ്റെ മരണത്തിൽ റിതേഷിൻ്റെ അമ്മ ഷിബാനി മൊഡക് കൌശിക്കിനെതിരെ ആരോപണം ഉന്നയിച്ചു. ഗോൾഫ് ഗ്രീൻ പോലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 304 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കൊൽക്കത്ത പോലീസ് സൗത്ത് സബർബൻ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ റാഷിദ് മുനീർ ഖാൻ പറഞ്ഞു. 

അതേസമയം റിതേഷിൻറെ ശരീരത്തിൽ പരിക്കോ മറ്റു പാടുകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ റിതേഷിൻറെ മൂക്കിലൂടെ രക്തം വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published.