മലയാളത്തിലെ ഏറ്റവും മികച്ച യുവ സംവിധായകരില്‍ പ്രമുഖനാണ് ദിലീഷ് പോത്തൻ. സഹനടനും സഹ സംവിധായകനുമായി തുടങ്ങി 2016 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്. ഫഹദ് ഫാസിൽ നായകനായ ‘മഹേഷിൻ്റെ പ്രതികാരം’എന്ന ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമാണ്. 64-ആമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര മേളയിൽ ഏറ്റവും മികച്ച മലയാളചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഓരോ ഫ്രയ്മിലെയും സൂക്ഷ്മമാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ദിലീഷ് പോത്തൻ്റെ സംവിധായക മികവിനെ ആരാധകരും മാധ്യമങ്ങളും ഒരേപോലെ “പോത്തേട്ടൻസ് ബ്രില്ല്യൻസ്” എന്ന പേരില്‍ വിളിക്കാറുണ്ട്.

എന്നാല്‍ അദ്ദേഹത്തിൻ്റെ ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളെ പൊതുവേ കാണാറില്ല. ഇന്ന് മലയാളത്തിലുള്ള ഏറ്റവും മികച്ച യുവ സംവിധായകന്മാരില് ഒരാളായ ദിലീഷ് ഇതുവരെ സംവിധാനം നിര്‍വഹിച്ച 3 ചിത്രങ്ങളിലും ഫഹദ് ഫാസില്‍ ആയിരുന്നു നായകന്. ഇതിനെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹത്തിനോട് ഒരു അഭിമുഖത്തില്‍ ചോദിക്കുകയുണ്ടായി. തൻ്റെ സിനിമകളില്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെങ്കിലും ഒരിയ്ക്കലും ഒരു താരത്തിൻ്റെ ഡേറ്റിനു വേണ്ടി കാത്തിരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും ദിലീഷ് പറയുന്നു. എന്നാല്‍ മികച്ച നടന്മാരായതിനാല് മമ്മൂട്ടിയുടെയും മോഹന്ലാലിലിൻ്റെയും ഡേറ്റ് ലഭിക്കാന്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ താന്‍ തായറാണെന്നും ദിലീഷ് പറയുന്നു.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വച്ച് സിനിമ ചെയ്യാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ട് എന്നാല്‍ അതൊരു വാശി ഒന്നുമല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയിറ്റീസ്സിൻ്റെ പ്രൊഡക്ടായ തന്നെ അവര്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളൊന്നും തന്നെ പലപ്പോഴും ദിലീഷിൻ്റെ ചിത്രങ്ങളില്‍ കാണാറില്ലന്നുള്ള സ്ഥിരം ചോദ്യങ്ങള്‍ എല്ലായിപ്പോഴും അദ്ദേഹത്തെ തേടിയെത്താറുണ്ട്.