രാജ്യദ്രോഹക്കുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോവിഡ് ചികിത്സ എന്നത് ശാസ്ത്രീയവും കോമൺസെൻസ് ആണെന്നും ചാണകവും ഗോമൂത്രവും കൊണ്ട് കൊറോണ പോകില്ലെന്നും കുറിപ്പിട്ടതിനാണ് രാഷ്ട്രീയപ്രവർത്തകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മണിപ്പൂരിലെ രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം. സംഭവം ചർച്ച ആയതോടെ യുവാവിനെ 24 മണിക്കൂറ് പോലും ജയിലില്‍ ഇടരുതെന്ന് സുപ്രീംകോടതി ഉത്തരവിറക്കി. ഇതേതുടർന്ന് എറെന്ത്രോ ലെയ്ച്ചോംബാമി എന്ന യുവാവിനെ 1000 രൂപയുടെ സ്വന്തം ജാമ്യത്തിനാണ് വിട്ടയച്ചിരിക്കുന്നത്

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് മഹാമാരി ബാധിച്ചു വിടപറഞ്ഞ ബി.ജെ.പി. നേതാവിന് ആദരാഞ്ജലി പറഞ്ഞുകൊണ്ട് യുവാവ് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെക്കുകയുണ്ടായി. ആ കുറുപ്പാണ് വലിയ രീതിയിലുള്ള ചർച്ച ആയതും യുവാവിനെ അറസ്റ്റ് വരെ കൊണ്ട് എത്തിച്ചതും. ബി.ജെ.പി. അധ്യക്ഷനായിരുന്ന എസ്. ടിക്കേന്ദ്ര സിങ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് മാത്രമാണ് അതെന്ന് യുവാവ് വീണ്ടും വീണ്ടും വെളിപ്പെടുത്തി എങ്കിലും അധികാരികൾ അത് കേട്ടില്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ
മെയ് 13-ന് അറസ്റ്റ് അറസ്റ്റ് ചെയ്യുമ്പോൾ കുറുപ്പ് അപ്പോഴും ഫേസ്ബുക്കിൽ തന്നെ ഉണ്ടായിരുന്നു. സൈബർ കുറ്റം, ദേശീയ സുരക്ഷ എന്നിവ കൂടെ പോലീസ് കേസിൻ്റെ കൂടെ ചേർത്തിട്ടുണ്ട്. നിയമപ്രകാരമായിരുന്നു അറസ്റ്റ് അതുകൊണ്ട് കുറ്റബോധം തോന്നുന്നില്ല എന്നാണ് പോലീസിൻ്റെ മറുപടി.
തുടർന്ന് കോടതി ഇടപെട്ടതോടെ ഇയാളെ ഒരു ദിവസം പോലും ജയിലില്‍ വെക്കരുതെന്ന കോടതി ഉത്തരവിൻ്റെ ഭാഗമായി അഞ്ചുമണിക്കുള്ളില് യുവാവിനെ വിട്ടയക്കാൻ പോലീസ് നിർബന്ധിതരായി. ലെയ്ച്ചാംബാമിനെ ഇതിൻ്റെ പേരിൽ ജയിലിൽ വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യ നിയമത്തിൻ്റെ ലംഘനമാവുമെന്നും കോടതി ഉത്തരവിനൊപ്പം പറയുകയുണ്ടായി.