ഇനി ഗൾഫിൽ പോകും പോലെ ബഹിരകാശത്തും പോകാം, ഭാഗ്യമുണ്ടെങ്കില്‍ ഫ്രീ ടിക്കറ്റ് കിട്ടും !

ഇങ്ങനെ ഒരു അവസരം വന്നാൽ ബഹിരാകാശത്ത് പോകാനൊരുങ്ങുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ ഇപ്പോൾ ഇതാണ് ഈ ഭാഗ്യം പരീക്ഷിക്കാൻ വിർജിൻ ഗാലക്‌ടിക് ജനങ്ങൾക്ക് കൊടുത്തിരിക്കുന്ന സമയം സെപ്റ്റംബർ ഒന്ന് വരെയാണ്

ഒരു സാധാരണക്കാരന് ഉറക്കത്തിൽ കാണാൻ പറ്റുന്നതിനേക്കാളും വലിയ സ്വപ്നമാണ് ഇതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ? എന്നാൽ ആ സ്വപ്നങ്ങൾ ഒക്കെ പ്രായ വ്യത്യാസമോ കുടുംബപ്പേരോ പൈസയോ നോക്കാതെ  ഏതൊരാൾക്കും ഉറങ്ങാതെ തന്നെ സ്വപ്നം കാണാം. അതിന് പൂർണ്ണമായ അവസരം ഒരുക്കുകയാണ് ആദ്യ വാണിജ്യ ബഹിരാകാശ യാത്രയ്‌ക്ക് ഒരുങ്ങുന്ന വിർജിൻ ഗാലക്‌ടിക്. 

രണ്ട് ഭാഗ്യശാലികൾക്കാണ് അവർ ഒരുക്കുന്ന ഈ ബഹിരാകാശ യാത്രയിലേക്ക്  സൗജന്യ  ടിക്കറ്റ് കൊടുക്കുന്നത്. ഒരാളെയാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കുക. ആ ഭാഗ്യവാനെ കാത്തിരിക്കുന്നത് രണ്ട് ടിക്കറ്റുകളാണ്, അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ കൂടെയുള്ള ടിക്കറ്റ് വഴി പ്രവേശിപ്പിക്കാം. ഇനി തിരഞ്ഞെടുക്കുന്ന ആ ഭാഗ്യശാലി നിങ്ങളിൽ ആരെങ്കിലും ആണെങ്കിൽ   2022 ൽ നിങ്ങൾ ബഹിരാകാശത്ത് ആയിരിക്കും ഉറക്കം 

അപൂർവവും അത്ഭുതകരമായ  യാത്രയുടെ സൗജന്യ ടിക്കറ്റ് എങ്ങനെ സ്വന്തമാക്കാം ! omaze.com/space എന്ന വെബ്സൈറ്റ് വഴി രണ്ട് രീതിയിൽ  നമുക്ക് സൗജന്യ ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും.  ഇത് ചെയ്തു കഴിഞ്ഞാൽ പിന്നീട് സ്വകാര്യ വിശദാംശങ്ങൾ സൈറ്റിൽ ആഡ് ചെയ്യുക. പേര്, ഇ-മെയിൽ ഐഡി, വിലാസം തുടങ്ങിയ കാര്യങ്ങളാണ് ആഡ് ചെയ്യേണ്ടത്. ഒരു തവണ മാത്രം രജിസ്റ്റർ ചെയ്താൽ ആ ഭാഗ്യശാലി നിങ്ങൾ ആയിക്കൊള്ളണമെന്നില്ല. അതുകൊണ്ട് സാധ്യത കൂട്ടുന്നതിനായി 

പരമാവധി 6000 തവണ വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. പക്ഷേ അവിടെ വരുന്ന മറ്റൊരു പ്രശ്നം എന്തെന്ന് വെച്ചാൽ, ഒരാൾ ഉപയോഗിച്ച ഇമെയിൽ ഐഡി മറ്റൊരാൾക്ക് ഉപയോഗിക്കാനാവില്ല എന്നതാണ്. 6000 രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ 6000 മെയിൽ ഐഡി കൂടി ഉണ്ടാകേണ്ടതുണ്ട്. 2021 സെപ്റ്റംബർ ഒന്നാണ് രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന ഡേറ്റ്. സെപ്റ്റംബർ മാസം 29ന് തന്നെ വിജയിയെ അനൗൺസ് ചെയ്യുകയും ചെയ്യും.

ഇതിൽ മലയാളികളെ ആകെ ആവേശത്തിലാക്കിയിരിക്കുന്ന മറ്റൊരു വാർത്ത സഞ്ചാരിയും മാധ്യമ പ്രവർത്തകനുമായ ശ്രീ സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശ യാത്ര നടത്തുന്നത് വെർജിൻ ഗാലക്‌ടിക്ക് സംഘത്തോടൊപ്പമാണ് എന്നതാണ്.

Leave a Reply

Your email address will not be published.