മയക്കുമരുന്നിന് മീതെ ‘ബുൾഡോസർ’ ഓടിച്ച് മുഖ്യമന്ത്രി. വേണ്ടി വന്നാൽ ഇനിയും തീ ഇടും !!!

മയക്കുമരുന്നിൻ്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടെയും ഉപയോഗം തടയുന്നതിനുള്ള സർക്കാർ പ്രചാരണത്തിൻ്റെ ഭാഗമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, നെർക്കോറ്റിക്സ് പിടിച്ചെടുത്ത നൂറുകണക്കിന് നിരോധിത മയക്കുമരുന്ന് പാക്കറ്റിന് മുകളിൽ ബുൾഡോസർ ഓടിച്ചു. വാർത്ത ഏജൻസിയായ ANI പങ്കിട്ട ഒരു വീഡിയോയിൽ, നാഗാവോണിലെ ഒരു സൈറ്റിൽ നിരവധി ആളുകൾക്കൊപ്പം ബുൾഡോസർ ഓടിക്കുന്ന ശർമ്മയെ കാണാം.  വീഡിയോയ്‌ക്കൊപ്പം, “അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നാഗാവോണിൽ ‘പിടിച്ചെടുത്ത മയക്കുമരുന്ന് നീക്കംചെയ്യൽ’ എന്ന പരിപാടിയിൽ മയക്കുമരുന്നിന് മീതെ ബുൾഡോസർ ഓടിക്കുന്നു” എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്.

പ്രചാരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് സ്ഥലങ്ങളിൽ മയക്കുമരുന്നിന് തീയിട്ടതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം. ഏകദേശം 163 കോടി വിലമതിക്കുന്ന മയക്കുമരുന്ന് കത്തിച്ചു കളഞ്ഞാണ് മുഖ്യമന്ത്രി ലഹരി ഉപയോഗത്തിന് എതിരായ സർക്കാർ സന്ദേശം ശക്തമായി ജനങ്ങളിലേക്ക് എത്തിച്ചത്. തുടർന്നും ഇത്തരം ബോധവത്ക്കരണ പ്രചരണ പരിപാടികൾ ഉണ്ടാകും എന്ന് ശർമ്മ ഈ പ്രവർത്തികളിലൂടെ മുന്നറിയിപ്പ് നൽകുന്നു.

സംസ്ഥാനത്ത് മയക്കുമരുന്നിൻ്റെ ഒഴുക്ക് തടയാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ട് മാസമായി 170 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി ശനിയാഴ്ച ദിഫു, ഗോലഘട്ട് എന്നിവിടങ്ങളിൽ മയക്കുമരുന്ന് നശിപ്പിക്കുകയും ഞായറാഴ്ച നാഗാവോണിലും ഹൊജായിയിലും മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു.

ഹൊജായിയിൽ നിന്നുള്ള അപ്‌ഡേറ്റുകൾ ശർമ്മ തൻ്റെ ട്വീറ്റർ അക്കൗണ്ടിൽ പങ്ക് വെച്ചിട്ടുണ്ട്. ആസാമിൽ മയക്കുമരുന്നിൻ്റെ ഒഴുക്ക് തടയുന്ന അവസാന ചടങ്ങുകളാണ് ഇപ്പോൾ നടക്കുന്നതെന്നും, ഹൊജായിയിൽ നടന്ന ‘പിടിച്ചെടുത്ത മയക്കുമരുന്ന് നീക്കംചെയ്യൽ’ പരിപാടിയിൽ 353.62 ഗ്രാം ഹെറോയിൻ, 736.73 കിലോഗ്രാം ഗഞ്ച, 45,843 ഗുളികകൾ എന്നിവ നശിപ്പിക്കപ്പെട്ടുവെന്ന് എം‌എൽ‌എമാരെയും ഉദ്യോഗസ്ഥരെയും ടാഗുചെയ്ത് ശർമ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.