വാതിൽ തുറന്ന ഉടനെ വായിൽ തിരുകി കയറ്റി, കൊച്ചിയിലെ വീട്ടമ്മമ്മക്ക് നേരെ അജ്ഞാതൻ ചെയ്തത് കൊടും ക്രൂരത !!

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സാധാരണക്കാരിയായ പാവം വീട്ടമ്മയ്ക്ക് നേരെയാണ് അജ്ഞാതൻ്റെ  ഈ ലൈംഗികാതിക്രമം നടന്നത്. ഞായറാഴ്ച വെളുപ്പിന് 4 മണിയോടെ പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമലയ്ക്ക് സമീപമാണ് സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്.  മധ്യവയസ്‌കയായ സ്ത്രീ മകളുടെ വീടിനോടു അടുത്ത് തന്നെയാണ് താമസം. കൂലിപ്പണി ചെയ്തുകൊണ്ട് ജീവിക്കുന്ന സ്ത്രീ കുറെ വര്‍ഷങ്ങളായി ഒറ്റയ്ക്കാണ്. മകൾ വന്നു വിളിക്കുമ്പോഴും അവർ ആ വീട്ടിൽ നിന്ന് പോവാൻ തയ്യാറായിരുന്നില്ല. 

ഈ കഴിഞ്ഞ ഞായർ ആഴ്ച്ച ഒരു മഴക്കോട്ടിട്ട് മുഖം മൂടിയ ഒരാൾ പുലര്‍ച്ചെ വീടിൻ്റെ  പിന്നിലുള്ള വാതിലില്‍ തട്ടി തന്നെ വിളിക്കുകയായിരുന്നുവെന്നാണ് സ്ത്രീ പറയുന്നത്. ആദ്യം തുറക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും കുറെ നേരം ശബ്ദം കേട്ടപ്പോ വാതിൽ തുറന്നു.  ഉടന്‍ വായിലേക്ക് റബ്ബര്‍ പന്ത് തിരുകി കയറ്റി. നല്ല ഉച്ചത്തിൽ പറ്റും പോലെ അലറി വിളിച്ചെങ്കിലും ശക്തിയിലുള്ള  മഴ ആയിരുന്നതുകൊണ്ട് തൊട്ടടുത്തു  താമസിക്കുന്ന മകളും കുടുംബവും അടക്കം മറ്റ് അയൽവാസികൾ ആരും കേട്ടില്ല. ഒരവസരം വന്നപ്പോൾ അക്രമിയുടെ കൈയിൽനിന്ന് തെന്നി മാറി മഴയത്തു മകളുടെ വീട്ടിലേക്കോടുന്നതിൻ്റെ  ഇടയിൽ അപകടകാരിയായ അജ്ഞാതൻ എവിടേക്കൊ ഓടിപ്പോയി. 

ബലവാനായ ആക്രമി ബലപ്രയോഗം നടത്തുന്നതിനിടെ സ്ത്രീയുടെ തല ചുമരിൽ ഇടിച്ച് സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പോലീസിൽ അറിയിച്ചതനുസരിച്ച്‌ കുന്നത്തുനാട് പൊലീസ് സംഭവസ്ഥലത്ത് എത്തുകയും അവശനിലയിലായ  ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പോലീസ് സംഘം സമീപ സ്ഥലം പരിശോധിച്ച്  കേസെടുത്ത് അന്വേഷണം വേഗത്തിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.