‘എല്ലാവർക്കും ഒരു ഭർത്താവിൽനിന്നും മാത്രം സ്നേഹം ലഭിക്കുമ്പോൾ എനിക്ക് അഞ്ച് ഭർത്താക്കന്മാരിൽ നിന്നും സ്നേഹം ലഭിക്കുന്നുണ്ട്’ കേട്ട് കണ്ണ്തള്ളി പ്രേക്ഷകർ.

ബഹുഭാര്യത്വം എന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ  കാലങ്ങൾക്ക് മുന്നേ ഉള്ളതും ഇപ്പോഴും പലയിടങ്ങളിലും തുടർന്നുപോരുന്നതുമായ ഒരു സംഭവമാണ്. എന്നാൽ ബഹുഭർതൃത്വം എന്ന രീതി നമുക്ക് പുരാണങ്ങളിലല്ലാതെ കേട്ടുകേൾവി  പോലുമുണ്ടാകില്ല. എന്നാൽ ബഹുഭർതൃത്വ സമ്പ്രദായം ആചാരമായി ഉൾക്കൊണ്ട് ഇന്നും തുടർന്നുകൊണ്ട് പോരുന്ന ഒരു ഗ്രാമം നമ്മുടെ ഇന്ത്യയിൽ ഉണ്ട്. ഉത്തരാഖണ്ഡിൻ്റെ  തലസ്ഥാനമായ ഡെറാഡൂണിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഈ വിചിത്ര സമ്പ്രദായം അവരിന്നും പിന്തുടർന്നു കൊണ്ടിരിക്കുന്നത്.

ആ ഗ്രാമത്തിലെ പ്രദേശവാസിയായ രാജോ ശർമ എന്ന പെൺകുട്ടിക്ക്  നിലവിൽ അഞ്ച് ഭർത്താക്കന്മാരാണുള്ളത്. ഈ അഞ്ചു പേരും സഹോദരങ്ങളാണ്. നാലുവർഷം മുമ്പാണ് ഈ സഹോദരന്മാരിൽ മൂത്തവനായ ബൈജുവിനെ രാജോ ശർമ വിവാഹം കഴിക്കുന്നത്. ഈ ഗ്രാമത്തിലെ ആചാരമനുസരിച്ച് രാജോ ശർമ്മ ബൈജുവിൻ്റെ  മാത്രം ഭാര്യയല്ല, മറിച്ച് അഞ്ച് സഹോദരന്മാരുടെയും കൂടി ഭാര്യയാണ്. അങ്ങനെയാണ് അഞ്ച് ഭർത്താക്കന്മാരുള്ള യുവതിയായി ഈ 21 കാരി മാറുന്നത്. അഞ്ച് സഹോദരന്മാരും ഒരു വീട്ടിൽ തന്നെയാണ് താമസം. അതുകൊണ്ടുതന്നെ ഓരോ ഭർത്താക്കന്മാരോടൊപ്പവും ഓരോ ദിവസം ചിലവഴിക്കുകയാണ്  ഈ യുവതി ചെയ്യുന്നത്.

ഡെറാഡൂണിലെ ഈ ഗ്രാമത്തിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാജോ ശർമയെ പോലെ നിരവധി യുവതികളെ നമുക്കിവിടെ കാണാൻ സാധിക്കും. വിവാഹം കഴിക്കുന്ന ഭർത്താവിന് എത്ര സഹോദരന്മാർ ഉണ്ടോ, അവരെയൊക്കെയും വിവാഹം ചെയ്യുകയും എല്ലാവരെയും ഒരേപോലെ സ്നേഹിക്കുകയും ചെയ്താൽ സമ്പൽസമൃദ്ധി ഉണ്ടാകുമെന്നാണ് ഇവരുടെ വിശ്വാസം.

രാജോ ശർമയുടെ അമ്മക്കും മൂന്ന് ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ‘എല്ലാവർക്കും ഒരു ഭർത്താവിൽനിന്നും മാത്രം സ്നേഹം ലഭിക്കുമ്പോൾ എനിക്ക് അഞ്ച് ഭർത്താക്കന്മാരിൽ നിന്നും സ്നേഹം ലഭിക്കുന്നുണ്ടെന്നാണ്’ രാജോയുടെ  വിശദീകരണം. അഞ്ചു ഭർത്താക്കൻമാരിലുമായി രാജോ ശർമ്മക്ക് ഒരു മകനും കൂടി ഉണ്ട്. അഞ്ചു അച്ഛന്മാരുടെ ലാളനയും കരുതലുമേറ്റ് അവർക്കിടയിൽ ജീവിക്കുകയാണ് ഈ കുഞ്ഞ്.

Leave a Reply

Your email address will not be published.