ലോകത്തു ഭിക്ഷക്കാരേക്കാൾ കൂടുതൽ പ്രോസ്റ്റിറ്റുട്ടുകളോ ! ഇന്ത്യയിലെ കണക്ക് കേട്ടാൽ നിങ്ങൾ ഞെട്ടും !

പണത്തിന് പകരം മറ്റൊരാളുമായി ലൈംഗിക പ്രവർത്തിയിൽ ഏർപ്പെടുന്ന രീതി തൊഴിലായി സ്വീകരിച്ചവരെയാണ് പ്രോസ്റ്റിട്യൂട്ടുകൾ എന്ന് പറയുന്നത്. ലോകത്താകമാനം 42 ദശലക്ഷം പ്രോസ്റ്റിട്യൂട്ടുകൾ ഉണ്ട് എന്നാണ് ജോയിന്റ് യുണൈറ്റഡ് നേഷൻസ് പ്രോഗ്രാം ഓൺ എച്ച്ഐവി ആൻഡ് എയ്ഡ്സ് (UNAIDS) കണക്കാക്കുന്നത്. ഇതിൽ ഓരോ രാജ്യങ്ങളുടെയും പ്രത്യേക കണക്കും അവർ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

വേശ്യാവൃത്തി പല രൂപത്തിൽ സംഭവിക്കുന്നു, അതിന്റെ നിയമപരമായ സാധുത ഓരോ രാജ്യത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ചൂഷണം, ലിംഗഭേദം, ധാർമ്മികത, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്‌മ, സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളെ അതിന്റെ നിയമസാധുത പ്രതിഫലിപ്പിക്കുന്നു.

വ്യത്യസ്ഥ രാജ്യങ്ങൾ വ്യത്യസ്ഥ നയങ്ങൾ ആണ് വേശ്യാവൃത്തിക്ക്‌ മേൽ സ്വീകരിച്ചിരിക്കുന്നത്. നേതർലാൻഡ്സ്, ഡെന്മാർക്ക്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ വേശ്യാവൃത്തി നിയമപരമായി കണക്കാക്കുമ്പോൾ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വേശ്യാവൃത്തി നിയന്ത്രണങ്ങളോടെ അനുവദിക്കുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ വേശ്യാവൃത്തി നിയമവിരുദ്ധമാണ്.

എന്നാൽ ഇന്ത്യയിലെ പ്രോസ്റ്റിട്യൂട്ടുകളുടെ എണ്ണം ഞെട്ടൽ ഉണ്ടാക്കുന്നതാണ്. 1,393,409,038 ജനസംഖ്യയുള്ള ഇന്ത്യയിൽ 10,000 ആളുകളിൽ 5 പേർ പ്രോസ്റ്റിട്യൂട്ടുകൾ ആണ് എന്നാണ് UNAIDS  പുറത്ത് വിടുന്ന കണക്ക്. ഈ കണക്ക് പ്രകാരം നിലവിൽ ഇന്ത്യയിൽ ഏകദേശം 657,800 പ്രോസ്റ്റിട്യൂട്ടുകൾ ഉണ്ട് എന്നാണ് രേഖകൾ പറയുന്നത്.

ജനസംഘ്യ അടിസ്ഥാനത്തിലുള്ള അനുപാതത്തിൽ ഏറ്റവും കൂടുതൽ പ്രോസ്റ്റിട്യൂട്ടുകൾ ഉള്ളത് ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കൊങ്കോയിലാണ്. ഇവിടെ 10,000 ആളുകളിൽ 368 പേർ പ്രോസ്റ്റിട്യൂട്ടുകളാണ്. ഏറ്റവും കുറവ് കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ആഫ്രിക്കൻ രാജ്യമായ മൗറിറ്റാനിയയിലാണ്. ഇവിടെ 10,000 ത്തിൽ ഒരാൾ പ്രോസ്റ്റിട്യൂട്ട് ആണെന്നാണ് UNAIDS വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published.