എസ്എസ്എൽസി മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തവർ കുടുങ്ങും !

എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് വന്ന ഉടനെ ആ ഒരു സന്തോഷത്തിൽ  സോഷ്യൽ മീഡിയകളിൽ എടുത്ത് ഇടുന്നവർ ഒരുപാടുണ്ട് കേരളത്തിൽ, എന്നാൽ അങ്ങനെ ചെയ്യുന്നത് ഒരു തരത്തിലും സുരക്ഷിതമല്ലെന്നാണ് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. മാര്‍ക്ക് ലിസ്റ്റ് പബ്ലിക് ആയി സോഷ്യൽ മീഡിയയിൽ എടുത്തിടുന്നതലൂടെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കുറ്റകൃത്യം ചെയ്യുന്നവർ ദൂരുപയോഗപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് ഓർമ്മപ്പെടുത്തുകയാണ് സൈബർ വിദഗ്ധർ. കഴിവതും ഒരാളുടെ പേഴ്സണൽ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു സന്തോഷത്തിന്റെ പേരിൽ എടുത്തിടരുതെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് 

എസ്‌എസ്‌എല്‍സി ഫലം പുറത്തു വന്നതോടെ വലിയ വലിയ വിജയങ്ങൾ കൈവരിച്ച വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മാര്‍ക്ക് ലിസ്റ്റുള്‍പ്പടെ അവരുടെ രക്ഷിതാക്കൾ പോലും പങ്കുവെച്ചിട്ടുണ്ട്. അൽപ്പനേരത്തെ സന്തോഷം ഒരുപക്ഷേ വലിയ ആൽബത്തിലേക്ക് കൊണ്ടു പോയിരിക്കാം എന്ന് വിദഗ്ധർ ആശങ്കപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പേര്, റജിസ്ട്രേഷന്‍ നമ്പർ,ജനന

തിയതി, ജാതി, രക്ഷാകര്‍ത്താക്കളുടെ പേര്, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ സോഷ്യൽ മീഡിയയിൽ വന്നാൽ ആ വിവരങ്ങൾ മാത്രം മതി ഒരു തട്ടിപ്പുകാരന് ഒരു പദ്ധതി നടപ്പിലാക്കാൻ. അത് മൊബൈൽ  സിമ്മിൽ നിന്ന് തുടങ്ങി കിഡ്നാപ്പ് കൾക്ക് വരെ യൂസ് ചെയ്തേക്കാം 

ഇനി ഇത്തരം രേഖകള്‍ സോഷ്യൽ മീഡിയയിൽ ഇടണമെന്ന് നിർബന്ധമാണെങ്കിൽ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം  മറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നു സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ത്യയിൽ തന്നെ പല ചേരികളിൽ എസ് എസ് എൽ സി വിവരങ്ങൾ വെച്ച് വർഷങ്ങൾക്ക് മുന്നേ തന്നെ പലതരത്തിലുള്ള ക്രൈം കളും നടന്നിട്ടുണ്ട്. പിടിക്കപ്പെട്ടവരിൽ വലിയ ഒരു വിഭാഗം കുട്ടികൾ തന്നെയാണ് എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന സത്യം. ഒരു ആധാർ കാർഡ് മതി നമ്മളെ അപകടത്തിലാക്കാൻ അതുകൊണ്ട് ഓരോ പേഴ്സണൽ വിവരങ്ങളും അതീവ ശ്രദ്ധയോടെ സൂക്ഷിച്ചാൽ മാത്രമേ ഇനിയുള്ള കാലത്ത് ജീവിക്കാനാകൂ എന്ന് കൂടി വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published.