സൗന്ദര്യമുള്ള ആൾക്കാരെ കണ്ടാൽ ഉടനെ ബോധം കെടും !! വർഷങ്ങളായി പുറത്തിറങ്ങാനാവാതെ ഈ യുവതി.

ഈ ലോകത്ത് രോഗങ്ങളില്ലാത്ത മനുഷ്യന്മാർ വളരെ വിരളമായിരിക്കും. നമ്മളിൽ തന്നെ പലർക്കും ശാരീരികമായും മറ്റും പല അസുഖങ്ങളും നിലവിൽ ഉണ്ടാകും. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു വിചിത്ര അസുഖത്തിന്നുടമയായ ഒരു യുവതിയുണ്ട്. സൗന്ദര്യമുള്ളവരെ കണ്ടാൽ ഉടനെ ബോധം കെട്ടു വീഴുന്ന പ്രത്യേക അസുഖം. ബ്രിട്ടൻ സ്വദേശിനിയായ കിർസ്റ്റി ബ്രൗൺ  എന്ന 37 വയസ്സുകാരിയാണ് ഈ അസുഖത്തിന്നുടമ. തൻ്റെ  മനസ്സിനെ മയക്കുന്ന ഏതുതരം സൗന്ദര്യം കണ്ടാലും ശരീരത്തിൻ്റെ  നില തെറ്റുകയും ഉടനെതന്നെ  ബോധക്ഷയം സംഭവിക്കുകയും ചെയ്യുകയാണ്. കേൾക്കുമ്പോൾ മറ്റുള്ളവർക്ക് തമാശയായി ചിരിച്ചു തള്ളുമെങ്കിലും ഈയൊരു അസുഖം കാരണം ഏറെ ബുദ്ധിമുട്ടുകയാണ് ഈ ബ്രിട്ടീഷ് യുവതി.

ഭയം, ചിരി, സങ്കടം, കോപം തുടങ്ങിയ പെട്ടെന്നുള്ള ശക്തമായ വികാരങ്ങളിൽ കിർസ്റ്റിയുടെ ശരീരം  പക്ഷാഘാതത്തിന് ഇരയാവുകയും  ശരീരത്തിലെ നിയന്ത്രണം നഷ്ടപ്പെട്ട് തളർന്നു വീഴുകയുമാണ് ചെയ്യുന്നത്. ‘കാറ്റാപ്ലക്സി’ എന്ന് പേരുള്ള ഈ ഒരു അവസ്ഥ പിടിപെട്ടാൽ മിനുട്ടുകൾക്കകം തന്നെ കുഴഞ്ഞു വീഴും. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത്തരം  രോഗങ്ങൾ മനുഷ്യരിൽ ഉണ്ടാകൂ.ഈയൊരു അവസ്ഥ കാരണം വീടിനു പുറത്തിറങ്ങാൻ പോലും ഭയക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് ഈ യുവതിയുടെ ജീവിതം.

സാധാരണ ദിവസങ്ങളിൽ അഞ്ചുതവണയെങ്കിലും ‘കാറ്റാപ്ലക്സി’ എന്ന അവസ്ഥ താൻ തരണം ചെയ്യാറുണ്ടെന്ന് യുവതി പറഞ്ഞു. ഈ ഒരു അവസ്ഥയിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുമ്പോൾ പരിക്കു പറ്റാൻ ഏറെ സാധ്യതയുള്ളതിനാൽ താൻ പുറത്തിറങ്ങുമ്പോൾ താഴേക്കു നോക്കി മാത്രമാണ് നടക്കാറുള്ളതെന്നും എന്നും അവർ പറഞ്ഞു. ഈയൊരു രോഗം യുവതിയുടെ ഉറക്കത്തിൻ്റെ  ദൈർഘ്യം വളരെയേറെ കുറച്ചതിനാൽ ഏറെ ക്ഷീണിതയായിട്ടാണ് അവരെ കാണപ്പെടുക. കോപം, ഭയം, ചിരി തുടങ്ങിയ അപ്രതീക്ഷിത വികാര സാഹചര്യത്തിലാണ്  ‘കാറ്റാപ്ലക്സി’ കൂടുതൽ പിടികൂടുന്നതെന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ തൻ്റെ  ജീവിതത്തിൽ നിന്നും മാറ്റിനിർത്തി അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് ഈ യുവതിയിപ്പോൾ.

Leave a Reply

Your email address will not be published.