മമ്മൂട്ടി സെറ്റിലെത്താന്‍ പതിവിലുമധികം വൈകി, ഹരിഹരനു ക്ഷോഭം അടക്കാനായില്ല. വടക്കന്‍ വീരഗഥയുടെ സെറ്റില്‍ സംഭവിച്ചത് !

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക് എന്ന വിശേഷണത്തിന് അര്‍ഹമായ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. ഹരിഹന്‍ – എം ടീ കൂട്ടുകെട്ടില്‍ പിറന്ന ഈ സിനിമ ഇന്നും വേറിട്ടൊരു കാവ്യ ശില്‍പ്പം പോലെ തലയുയര്‍ത്തി നില്ക്കുന്നു. ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില് സംഭവിച്ച രസ്സകരമായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് സംവിധായകനായ  ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍. മമ്മൂട്ടി സെറ്റില്‍ വൈകിയെത്തിയതിനെത്തുടര്‍ന്നു സംവിധായകനായ ഹരിഹരന്‍ പ്രതികരിച്ച രീതിയെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി.  

കൊല്ലംകോട് പാലസില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. രാവിലെ എട്ടുമണിക്ക് തന്നെ ഷൂട്ട് തുടങ്ങുമെന്ന് മമ്മൂട്ടിയെ അറിയിച്ചിരുന്നു.  കൃത്യ സമയത്ത് തന്നെ എത്തുമെന്ന ഉറപ്പും മമ്മൂട്ടി നല്കിയിരുന്നു. 200 പേരിലധികമുള്ള ക്രൂ മെംബേഴ്സ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി മമ്മൂട്ടിക്കായി കാത്തിരുന്നു.  എന്നാല്‍ എന്നാല്‍ മമ്മൂട്ടി പറഞ്ഞ സമയത്ത് എത്തിയില്ലന്നു മാത്രമല്ല പിന്നെയും 3 മണിക്കൂറോളം വൈകി  11 മണി ആയപ്പോഴാണ് വന്നത്. ഇതാണ് സംവിധായകനായ ഹരിഹരനെ ചൊടിപ്പിച്ചത്.  മമ്മൂട്ടി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് പിന്നീട് അറിഞ്ഞുവെന്ന് ശ്രീകുമാര്‍ പറയുന്നു. 

പെട്ടെന്ന് ദേഷ്യം വരുന്ന വ്യക്തിയായ ഹരിഹരന് ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. മമ്മൂട്ടി എത്തിയെന്ന് അദ്ദേഹത്തെ അറിയിച്ചെങ്കിലും ഷൂട്ടിന് തയ്യാറായി മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ സംവിധായകനായ ഹരിഹരന്‍ അവിടെ ഉണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന ഡ്രെവറും സെറ്റിലില്ല. അദ്ദേഹം പിണങ്ങിപ്പോയെന്ന് എല്ലാവര്‍ക്കും മനസ്സിലായി. എല്ലാവരും വല്ലാതെ ടെന്‍ഷനിലായി.

അവസാനം താനും മറ്റ് രണ്ടു പേരും കാറില്‍ ഹരിഹരന്‍ താമസ്സിക്കുന്ന പാലക്കാട് ഇന്ദ്രപ്രസ്ഥയിലേക്ക് തിരിച്ചു. തങ്ങള്‍ക്ക് പിറകെ മറ്റൊരു കാറില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാല്‍ അവിടെയെത്തിയപ്പോള്‍  ടി വിയും കണ്ട് കിടക്കുന്ന ഹരിഹരനെയാണ് തങ്ങള്‍ കാണുന്നതെന്ന് കൃഷ്ണകുമാര്‍ ഓര്‍ക്കുന്നു. തൊട്ട്  പിറകെ തന്നെ ചന്തുവിൻ്റെ  അതേ വേഷത്തില്‍ മമ്മൂട്ടിയും റൂമിലേക്ക് കയറി. ഏതാണ്ട് അരമണിക്കൂറിനു ശേഷം അവര്‍ രണ്ടുപേരും പ്രശ്നങ്ങള്‍ എല്ലാം തന്നെ പറഞ്ഞ് തീര്‍ത്തു.  പിന്നീട് രണ്ടാളും ഒന്നിച്ചെത്തി ഷോട്ട് പൂര്‍ത്തിയാക്കിയെന്നും ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ പറയുന്നു. 

Leave a Reply

Your email address will not be published.