“ഷൂട്ടിങ്ങിനിടെ സെറ്റില്‍ പാമ്പ്” സ്റ്റണ്ട് സീനില്‍ അഭിനയിക്കാൻ വന്നവർ ആദ്യം മരത്തിൽ ഓടി കയറി. ഷാജോണ്‍ പറയുന്നു.

കൊച്ചിന്‍ കലാഭവനിലൂടെ മലയാള സിനിമാ വേദിയിലേക്ക് കടന്നുവന്ന  അഭിനേതാവാണ്  ഷാജി ജോൺ എന്ന കലാഭവൻ ഷാജോൺ. ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ഫാമിലി ത്രില്ലറിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം ചെയ്തതിലൂടെ തന്‍റെ അഭിനയ ജീവിതത്തിൽ പുത്തന്‍ സാധ്യതകള്‍ വെട്ടിത്തുറന്ന നടനാണ് അദ്ദേഹം. 2019-ൽ പ്രിഥിരാജിനെ  നായകനാക്കി  ബ്രദേഴ്സ് ഡേ എന്ന ചിത്രം  സംവിധാനം ചെയ്തു കൊണ്ട് സംവിധാന രംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു.

ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഭീതിജനകമായ ഒരു സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ  ഐശ്വര്യ ലക്ഷ്മിയെ കെട്ടിയിട്ട രംഗം  ചിത്രീകരിക്കുന്നതിനിടെയാണ് പ്രസ്തുത സംഭവം അരങ്ങേറിയത്.

ഒരു ഫൈറ്റ് സീനായിരുന്നു ചിത്രീകരിച്ചിരുന്നത്. കാട്ടിനുള്ളില്‍ സെറ്റിട്ട ഒരു പൊളിഞ്ഞ വീടിന് അടുത്ത് മരത്തില്‍ ഐശ്വര്യയെ കെട്ടിയിട്ടിരിക്കുകയാണ്. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം ഐശ്വര്യയോട് അവിടെ നിന്നും  മാറാന്‍ പറഞ്ഞു. ഐശ്വര്യ അവിടെ നിന്നും മാറിയിരുന്നതും അവര്‍  നേരത്തേ ഇരുന്ന സ്ഥലത്ത് നിന്ന് ഒരു പാമ്പ് ഇഴഞ്ഞു പുറത്തുവന്നു. അണലി വര്‍ഗത്തില്‍ പെട്ട ഒരു പമ്പായിരുന്നു അത്.  ചിത്തത്തിന് വേണ്ടി സെറ്റ് ഇടുന്നതിനിടയില്‍ പെട്ടുപോയതാകാം അതെന്നും ഐശ്വര്യ അവിടെ നിന്നും മാറിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അപകടമുണ്ടായേനെയെന്നും  ഷാജോണ്‍ പറയുന്നു.

പാമ്പിനെ കണ്ടാല്‍ ഐശ്വര്യയെ  രക്ഷിക്കാനായി ആരെങ്കിലും അതിന്‍റെ അടുത്തേക്ക്  പോകുമോയെന്നും  ഷാജോണ്‍ തമാശരൂപേണ ചോദിക്കുന്നു.
സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നവര്‍ പോലും പാമ്പിനെക്കണ്ടപ്പോള്‍ ഭയന്ന്  മരത്തില്‍ കയറിയിരുന്നെന്നും ഐശ്വര്യ വല്ലാതെ പേടിച്ച്‌ വിറച്ചുപോയെന്നും ഷോജോണ്‍ പറയുന്നു. പാമ്പ് വന്നിരുന്നെങ്കില്‍ താന്‍ ഉറപ്പായും രക്ഷിക്കാന്‍ എത്തുമായിരുന്നു എന്ന്  ഐശ്വര്യയോട് ലൊക്കേഷനില്‍ വെച്ച്‌ പറഞ്ഞതെങ്കിലും ഭയം കാരണം താന്‍ പോകില്ലായിരുന്നുവെന്ന് ഷാജോണ്‍ പറയുന്നു. തന്‍റെ ഈ അഭിമുഖം കാണുന്നുണ്ടെങ്കില്‍ ഐശ്വര്യ തന്നോട് ക്ഷമിക്കണമെന്നും ഷാജോണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published.