ടോക്യോ ഒളിമ്പിക്സിൽ അത്‌ലറ്റുകൾ സെക്സിൽ ഏർപ്പെടുന്നത് തടയും ! കിടക്കയിൽ വരെ വിചിത്രമായ പ്രതിരോധങ്ങൾ തീർത്ത് സംഘാടകർ

ടോക്കിയോയിൽ ഒളിമ്പിക് ഗെയിംസിന് വേദിയൊരുങ്ങുമ്പോൾ കോവിഡിൽ നിന്ന് എങ്ങനെ സുരക്ഷിതത്വം ഒരുക്കാം എന്നതിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ആശങ്കകൾ ഉയർന്നിരുന്നു. ഇപ്പോൾ, ഇതിനൊരു പരിഹാരമായി കായിക താരങ്ങൾ തമ്മിലുള്ള സമ്പർക്കം പരമാവധി നിയന്ത്രിക്കാനാണ് ഒളിമ്പിക്സ് സംഘാടകർ തീരുമാനിച്ചിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി ഒളിമ്പിക്സ് വില്ലേജിലെ എല്ലാ അപ്പാർട്മെൻ്റ്കളിലും ‘ലൈംഗിക വിരുദ്ധ’ കിടക്കകൾ ആണ് ഒരുക്കിയിരിക്കുന്നത്.

കാർഡ്ബോർഡ്‌ കൊണ്ട് നിർമ്മിച്ച കട്ടിലും കിടക്കയും അടങ്ങിയ ഈ സംവിധാനത്തിൽ ഒരാൾക്ക് സുഖമായി കിടക്കാൻ കഴിയും. പരമാവധി 200 കിലോഗ്രാം ഭാരം വരെ കിടക്കക്ക് താങ്ങാൻ കഴിയും എന്ന് നിർമാതാക്കൾ ഉറപ്പ് നൽകുന്നു. കേടുപാടുകൾ സംഭവിച്ചാലും പുനരുപയോഗം സാധ്യമാകുന്ന രീതിയിലാണ് കിടക്ക നിർമ്മിച്ചിരിക്കുന്നത്. എയര്‍വീവ് എന്ന കമ്പനിയാണ് കിടക്കയുടെ നിർമ്മാതാക്കൾ.

പൂർണ്ണമായും കായിക താരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം നിരോധിക്കുക എന്നത് അപ്രായോഗികവും കായിക താരങ്ങളിൽ സമ്മർദ്ദം ചിലത്തും എന്നത് കൊണ്ടും നിയന്ത്രണം ഏർപ്പെടുത്തൽ ആണ് സംഘാടകർ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, മുൻ വർഷങ്ങളിലേത് പോലെ ഇത്തവണയും കായിക താരങ്ങൾക്ക് കോണ്ടം വിതരണം ചെയ്യുന്നുണ്ട്. എങ്കിലും സമ്പർക്കം പരമാവധി കുറക്കണം എന്ന നിർദേശം സംഘാടകർ മുന്നോട്ട് വെക്കുന്നുണ്ട്.

കായികതാരങ്ങൾ കിടക്കകളെക്കുറിച്ച് ഇവൻ്റ് സംഘാടകരുമായി ആശങ്ക ഉന്നയിച്ചിരുന്നുവെങ്കിലും നിമ്മാതാക്കൾ സുരക്ഷ ഉറപ്പ് നൽകുന്നുണ്ട്. ഒളിമ്പിക് വില്ലേജിൽ ഇതിനോടകം 18,000 ഇത്തരം കിടക്കകൾ സ്ഥാപിച്ച് കഴിഞ്ഞു. ഗെയിമുകൾ അവസാനിച്ചുകഴിഞ്ഞാൽ കിടക്കകൾ നീക്കംചെയ്യുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യാമെന്ന് നിർമ്മാതാക്കൾ പറയുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന ഒളിമ്പിക്സ് ആയത് കൊണ്ട് തന്നെ സുരക്ഷ വീഴ്ച്ചകൾ വരുത്തുന്ന കായിക താരങ്ങളെ അയോഗ്യരാക്കുന്ന കടുത്ത നടപടികൾ വരെ ഉണ്ടായേക്കും. 

Leave a Reply

Your email address will not be published.