“കല്ല്യാണം എന്ന സിസ്റ്റത്തിനോട് തന്നെ യോജിപ്പില്ലാത്തത്തിന്‍റെ കാരണം” റിമ കല്ലിങ്കല്‍ വീണ്ടും വിവാദത്തില്‍.

മലയാളത്തില്‍ ഇന്നുള്ള യുവനടികളില്‍ സ്വന്തമായ നിലപാടുകള്‍ കൊണ്ടും വേറിട്ട അഭിനയശേഷി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് റിമ കല്ലിങ്കല്‍. പ്രശസ്ത സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായുള്ള  ആഷിഖ് അബുവിനെയാണ് ഇവര്‍ വിവാഹം കഴിച്ചിരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു ഇവരുടെ വിവാഹം.  കേരളത്തില്‍ പൊതുവെ കണ്ടു വരുന്ന വിവാഹാഘോഷങ്ങള്‍ക്കെതിരെയും അതെത്തുടര്‍ന്നുണ്ടാകുന്ന സ്ത്രീധന പീഡനങ്ങളെക്കുറിച്ചുമെല്ലാം രൂക്ഷമായ ഭാഷയില്‍ റിമ വിമര്‍ശിക്കുന്നു.

അടുത്തിടെ ഉണ്ടായ വിസ്മയയുടെ സ്ത്രീധന പീഡന മരണം ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞത്, മരണം കൊണ്ടല്ല മറിച്ച് ജീവിതം കൊണ്ടാണ് മാറ്റങ്ങള്‍ സൃഷ്ട്ടിക്കേണ്ടത് എന്നാണ്. റിമയുടെ അഭിപ്രായത്തില്‍ വിവാഹം എന്ന സോഷ്യല്‍ സിസ്റ്റം സ്ത്രീകള്‍ക്ക് ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല. ഒരാളെ സ്‌നേഹിക്കാനും അയാളോടൊപ്പം ജീവിക്കാനും  ഒരു തരത്തിലുമുള്ള ലീഗല്‍ പേപ്പറുകളുടെയും ആവശ്യം ഉണ്ടാകാന്‍ പാടില്ല.  

ഒരു ബന്ധത്തില്‍ സ്‌നേഹവും പരസ്പര ബഹുമാനവും ഇല്ലാതാകുമ്പോള്‍ മറ്റ്  വഴിയില്ലാതെ ഒരുമിച്ച്‌ ജീവിക്കാന്‍ വിവാഹം എന്ന സോഷ്യല്‍ സെറ്റപ്പ് കാരണമാകുമെന്നും റിമ പറയുന്നു.

മതം ഒരുകാലത്തും തനിക്കൊരു വിഷയം ആയിരുന്നില്ല. തന്‍റെ ജീവിതവും ചിന്തകളും പിന്നിട്ട അനുഭവങ്ങളുമൊക്കെ തന്‍റെ  മാതാപിതാക്കളുടെ പാരിതോഷികമാണ്. അതുകൊണ്ട് തന്നെ വിവാഹം ലളിതമായി നടത്താമെന്ന അഭിപ്രായത്തോട് തന്‍റെ മാതാപിതാക്കള്‍ ഒപ്പം നിന്നുവെന്നും റിമ പറയുന്നു. വിവാഹ വേളയില്‍ ഒരു ഭംഗിക്ക് വേണ്ടി  ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് എതിര്‍പ്പില്ലങ്കിലും  ഭാരം കൊണ്ട് നടക്കാനാകാത്ത വിധം നവവധു ആഭരണങ്ങള്‍ ചുമക്കുന്നതിനോട് യോജിക്കാനാവില്ല.

പണവും, കുടുംബമഹിമയും, അഭിമാനവുമൊക്കെ ചുമക്കാനുളളവരല്ല പെണ്‍ കുട്ടികള്‍ എന്ന് വീട്ടുകാരും സമൂഹവും മനസ്സിലാക്കണമെന്നും, ഒരു പെണ്‍ കുട്ടി അവളുടെ ജനനം മുതല്‍ മരണം വരെ എങ്ങനെ  ജീവിക്കണം, എങ്ങനെ നടക്കണം, എന്ത് ധരിക്കണം,  ആരെ കല്യാണം കഴിക്കണം,  എപ്പോള്‍ ജോലിക്ക് പോകണം, തുടങ്ങി ഒരു കാര്യങ്ങളും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ വെറുതെ വിട്ടാല്‍ മാത്രം മതിയെന്നും റിമ സമൂഹത്തിനോടായി പറയുന്നു.   

Leave a Reply

Your email address will not be published.