കാറ്റ് തന്നെ ഗർഭിണിയാക്കിയെന്ന് യുവതി !! മണിക്കൂറുകൾക്കുള്ളിൽ സുഖപ്രസവം.

പലതരത്തിലുള്ള വിചിത്ര വാർത്തകളും സംഭവങ്ങളും ദിനേനെ നാം വാർത്താ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. ചിലതൊക്കെ നമ്മൾ വിശ്വസിക്കുമെങ്കിലും മറ്റു ചിലതെല്ലാം പൂർണമായും നാം വിശ്വസിക്കാറില്ല. അത്തരമൊരു വിചിത്ര വാർത്തയാണ് ഇന്ത്യോനേഷ്യയിൽ  നിന്നും പുറത്തുവന്നിട്ടുള്ളത്. ശക്തമായി  ‘കാറ്റ് വീശിയത് ‘ കാരണം താൻ ഗർഭിണിയാണെന്നും പറഞ്ഞ് ആശുപത്രിയിൽ എത്തിയ യുവതി മണിക്കൂറുകൾക്കകം തന്നെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

തെക്കൻ ഇന്തോനേഷ്യയിലെ ബെസ്റ്റ് ജാവയിലെ സിയാൻജൂൻ പട്ടണത്തിലാണ് ഈ “അമാനുഷിക പ്രസവം ” നടന്നത്. 25 വയസ്സുകാരിയായ സിതി സൈന എന്ന യുവതിയാണ് ഇത്തരമൊരു വാദം ഉന്നയിച്ചു വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.

ഒരു ദിവസം ഉച്ച പ്രാർത്ഥനയ്ക്ക് ശേഷം താൻ തൻ്റെ   സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ തൻ്റെ യോനിയിൽ ശക്തമായ കാറ്റ് അടിക്കുകയും  ശേഷം 20 മിനിറ്റിനുള്ളിൽ ശക്തമായ വയറുവേദന അനുഭവപ്പെടുകയും ചെയ്തു എന്ന് യുവതി പറയുന്നു. വയറുവേദനയ്ക്ക് ശമനം ഇല്ലാത്തതിനാൽ അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോവുകയും തുടർന്ന് ഗർഭിണിയാണെന്ന് അറിയുകയും ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു  എന്ന് സിതി സൈനയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിചിത്രമായ ഈ വാർത്ത വളരെ പെട്ടെന്നുതന്നെ സിയാൻജൂൻ പ്രവിശ്യയിൽ ആകെ പ്രചരിക്കുകയും ചെയ്തു.

എന്നാൽ ഡോക്ടർമാരും പോലീസും യുവതിയുടെ ഈ അവകാശപ്പെടൽ പൂർണമായും വിശ്വസിച്ചിട്ടില്ല. പ്രസവവേദന ഉണ്ടാകുന്നതുവരെ താൻ ഗർഭിണിയാണെന്ന് അറിയാത്ത രീതിയിൽ ശരീരം പ്രതികരിക്കുന്ന ” ക്രിപ്റ്റിക്ക് പ്രഗ്നെൻസി ” ആയിരിക്കാനാണ് കൂടുതൽ സാധ്യത എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സൈനയുടെ പ്രസവം സുഖപ്രസവം ആയിരുന്നെന്നും അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതികളാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. “അസ്വാഭാവികമായ ഗർഭത്തെ തുടർന്നു പ്രസവിച്ച സ്ത്രീയെ പറ്റി ആശയക്കുഴപ്പമുണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, ജനങ്ങളിൽ ഉടലെടുത്ത അഭ്യൂഹം മാറ്റാനായി തങ്ങൾ അന്വേഷണം നടത്തുന്നുണ്ടെന്നും”  പോലീസ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published.