സാംസങ് ഫോൺ പണി തന്നു, നിലവിൽ ക്ഷേത്രം അടച്ചു പൂട്ടേണ്ട സാഹചര്യം ! പിടിയിലായത് മോഷണങ്ങളുടെ ലോക്കൽ രാജാവ് !!!! എങ്ങിനെ എന്നറിയണ്ടേ ?

2009 ഒക്‌ടോബര്‍ 15 നാണ്‌ ഗ്രാമത്തെ നടുക്കിയ വാസുക്കുട്ടി കൊലക്കേസ് നടക്കുന്നത്‌. ഇലന്തൂര്‍ പരിയാരം മേട്ടയില്‍ വീട്ടില്‍ എം.പി ബിജുമോൻ ആയിരുന്നു പ്രതി. വെറും പത്താം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുള്ള ബിജു മോന്‍ ഒരു ഓട്ടോ ഡ്രൈവറായിരുന്നു. അന്ന് തന്നെ ചെറിയ മോഷണങ്ങൾ ഇയാൾ ചെയ്തിരുന്നു. അതിൽ മറ്റു ഓട്ടോകളുടെ സ്‌റ്റീരിയോ, ബോക്‌സ്‌, ബാറ്ററി ഇതൊക്കെ ആയിരുന്നു പ്രധാനം. ഒരിക്കൽ മോഷണം പിടിച്ചപ്പോൾ  അയാൾ സോഡാ കമ്പനിയിൽ ടെമ്പോ ഡ്രൈവര്‍ ആയി സ്ഥലം മാറി പോയി.

പിന്നീട് നടന്ന കൊലപാതകതിൻ്റെ  കഥ ഇങ്ങനെയാണ്, 

പത്തനംതിട്ടയിലുള്ള വാസുക്കുട്ടിയുടെ ഫിനാന്‍സിലായിരുന്നു സോഡാ കമ്പനി ഉടമ പണയം വെക്കാറുള്ളത്, മിക്കപ്പോഴും ബിജുവാകും ഇതിനുവേണ്ടി പോകാറുള്ളത്. പണയം വയ്ക്കുന്ന സ്വർണ്ണവും കയ്യിലുള്ള പൈസയും വാസുക്കുട്ടി സ്‌ഥാപനത്തില്‍ വെക്കാറില്ല എന്ന് മനസിലാക്കിയ ബിജു വാസുകുട്ടിയെ കൊലപാതകം ചെയ്യാൻ തീരുമാനിച്ചു 

ഒരു ദിവസം ബാങ്കില്‍ നിന്ന്‌ വീട്ടിലേക്ക്‌ വാസുക്കുട്ടി പോകുമ്പോഴാണ് ബിജു അടങ്ങുന്ന ഒരു കൂട്ടം കൊലപാതകം നടപ്പിലാക്കിയത്. പ്രതികളെപ്പറ്റി ചെറിയ തെളിവുകളുണ്ടായിട്ടും പോലീസ് അവരെ അറസ്‌റ്റ്‌ ചെയ്യാതെ അന്വേഷണം പകുതി വെച്ച് നിർത്തുകയാണ് ഉണ്ടായത്. പിന്നീട് വാസുകുട്ടിയുടെ ബന്ധുക്കൾ ക്രൈംബ്രാഞ്ചിന് അപേക്ഷ കൊടുത്തതിന് തൊട്ടുപിന്നാലെ 2009 ഡിസംബറില്‍ ഒന്നാം പ്രതി ബിജുവിനെ പത്തനംതിട്ടയിൽ വെച്ച് അറസ്‌റ്റ്‌ ചെയ്‌തു. പിന്നീട് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങിയ അയാൾ വ്യത്യസ്ത ചെറുകിട ജോലികളുമായി നീങ്ങുക ആയിരുന്നു  ബിജുമോന്‍ ഏറ്റവും അവസാനമായി കെട്ടിയ വേഷമാണ്‌ ക്ഷേത്രത്തിലെ പൂജാരിയുടേത്‌. കടയിൽ നിന്ന് 10 രൂപക്ക് വാങ്ങിയിട്ട പുണൂലുമായാണ്‌ ബിജുമോന്‍ ശാന്തി ആയത്.

മേല്‍ശാന്തിക്കും ക്ഷേത്രത്തിലെ വിഗ്രഹത്തിനുമൊപ്പമുള്ള സെല്‍ഫി ഇയാള്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്തിരുന്നു. ബിജു അപ്‌ലോഡ് ചെയ്ത ആ മൊബൈൽ സെല്‍ഫികളാണ്‌ അയാളെ ഇപ്പോ കുഴിയിൽ ചാടിച്ചിരിക്കുന്നത്. ഉടനെ  ബിജുവിനെ ശാന്തിപ്പണിയില്‍നിന്നു പറഞ്ഞു വിട്ടു. ഇതിനിടെ കൊലക്കേസ്‌ പ്രതി അച്ചന്‍കോവില്‍ ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ കീഴ്‌ശാന്തി ആയതെങ്ങനെ എന്നതിൻ്റെ  അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്‌ഥരുടെ അറിവോടെയാണ്  ഇങ്ങനെ നടന്നതെങ്കിൽ നടപടിയുണ്ടാകുമെന്നു കമ്മീഷണർ അറിയിച്ചു. പ്രതിയെ പൂജാരിയാക്കിയതിലൂടെ ക്ഷേത്രത്തിൻ്റെ  വിശ്വാസം നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.