ആറായിരം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് സർവകലാശാലയിലെ മുൻ ഗൈനക്കോളജിസ്റ്റായ ജെയിംസ് ഹീപ്സിന് ശിക്ഷ വിധിച്ച് കോടതി. 60 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഹീപ്സ് ചെയ്തതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ, പ്രതി ജെയിംസ് ഹീപ്സിന് ഏകദേശം 545 കോടി രൂപ അഥവാ 7.3 ബില്യൺ ഡോളറാണ് കോടതി പിഴ ചുമത്തിയത്. ഇതോടെ ഹീപ്സിന്റെ പീഡനത്തിന് ഇരയായവർക്ക് 10,000 മുതൽ 2,00,000 ഡോളർ വരെ നഷ്ട പരിഹാരം ലഭിക്കും.

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് സർവകലാശാലയിൽ 1983 മുതൽ 2010 വരെ ആരോഗ്യ കേന്ദ്രത്തിൽ ഗൈനക്കോളജിസ്റ്റായി പാർട്ട് ടൈം ജോലി ചെയ്തിരുന്നപ്പോഴാണ് ജെയിംസ് ഹീപ്സ് കൂടുതൽ പീഡനങ്ങളും നടത്തിയിരിക്കുന്നത്. 2014 ൽ യു.സി.എൽ.എ ആരോഗ്യ കേന്ദ്രത്തിലേക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ച ജെയിംസ് ഹീപ്സ് 2018 ൽ വിരമിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഹീപ്സിനെതിരെ കൂടുതൽ പരാതികൾ ഉയർന്നു വന്നത്.
പീഡനത്തിന് ഇരയാക്കപ്പെട്ട നൂറോളം സ്ത്രീകളുടെ പരാതിയുടെ മേൽ 2019 ൽ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 21 ക്രിമിനൽ കുറ്റങ്ങളാണ് നിലവിൽ ഹീപ്സിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ മുൻപ് സർവകലാശാലയിൽ പരാതി നൽകിയിട്ടും സർവകലാശാലയുടെ ഭാഗത്ത് നിന്ന് ഹെപ്സിനെതിരെ നടപടികളൊന്നും ഉണ്ടായില്ല എന്ന് പരാതിക്കാർ ആരോപിച്ചു. അതേസമയം, 2017 ൽ തങ്ങൾ ഒരു ഡിപ്പാർട്ട്മെൻ്റെൽ അന്വേഷണം ആരംഭിച്ചിരുന്നു എന്നും, എന്നാൽ ഹീപ്സ് തൻ്റെ കരാർ മറ്റുള്ളവരെപ്പോലെ നീട്ടാതെ 2018 ൽ വിരമിക്കുകയായിരുന്നു എന്നും സർവകലാശാല അറിയിച്ചു.