മലയാളികള്‍ക്ക് വളരെ സുപരിചിതയായ മേഘന വിന്‍സെൻ്റ് കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
തന്റെ തിരശീലയിലേക്കുള്ള മടങ്ങി വരവിന് ശേഷം ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം തൻ്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വച്ചു. താനൊരു അഹങ്കാരിയാണോ എന്ന ചോദ്യത്തിനുത്തരം ഒരു ചിരിയിലൂടെയാണ് താന്‍ നല്‍കാറുള്ളതെന്ന് മേഘന പറയുന്നു. സാധാരണ ഗതിയില്‍ ഡിപ്രഷന് ഉണ്ടാകുമ്പോള്‍ രണ്ട് ഓപ്ഷനാണ് തനിക്ക് ഉള്ളത്. ഒന്നുകില്‍ അതിനെ അതിജീവിക്കുക അല്ലങ്കില്‍ അത് അനുഭവിച്ചുകൊണ്ട് നീറി നീറി ജീവിക്കുക. വളരെ ഹാപ്പിയായി, സമാധാനത്തോടെ ജീവിക്കാനാണ് തന്റെ തീരുമാനാമെന്നും ക്യാമറയാണ് എല്ലായിപ്പോഴും തന്റെ ബസ്റ്റ് ഫ്രണ്ട് എന്നും മേഘന പറയുന്നു.

ആറാം വയസ്സില്‍ അരങ്ങേറ്റം നടത്തിയ താന്‍ ഡാന്‍സ് ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെ സീരിയലിലേക്ക് വന്നില്ലയിരുന്നെങ്കില്‍ താനൊരു ഡാന്‍സ് ടീച്ചര്‍ ആകുമായിരുന്നെന്നും അവര്‍ പറയുന്നു.
ഇതിനിടയില്‍ അരുവിക്കരയില്‍ ഉണ്ടായ വിവാദങ്ങളെക്കുറിച്ചും താരം പ്രതികരിച്ചു. അരുവിക്കരയില്‍ തനിക്ക് പറ്റിയത് ഒരു അബദ്ധം ആണെന്നാന്ന് മേഘ്ന പറയുന്നത്. സംസ്ഥാനം എന്ന് പറയേണ്ടിടത്ത് രാജ്യം എന്ന് പറഞ്ഞുപോയി. വാക്കുപ്പിഴ കൊണ്ട് പറ്റിയ അബദ്ധം മാത്രമായിരുന്നു അതെന്നും മേഘ്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയുന്നു.

ചന്ദനമഴ കഴിഞ്ഞ് കരിയറില്‍ വലിയൊരു ഗ്യാപ്പ് ഉണ്ടായോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഇതേ സമയം താന്‍ തമിഴില്‍ തിരക്കിലായിരുന്നെന്നും ഒപ്പം ജോഡി നമ്പർ വണ്‍ എന്നൊരു റിയാലിറ്റി ഷോയും ചെയ്തിരുന്നു. കൊവിഡ് രൂക്ഷമായപ്പോഴാണ് തമിഴില്‍ സീരിയല്‍ ചിത്രീകരണം നിര്‍ത്തിവച്ചത്. പിന്നീടാണ് മലയാളത്തിലേക്ക് വരുന്നത്. ഇവിടെ എല്ലാവരുമായും ആരോഗ്യകരമായ സൌഹൃദം സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ഒരു കുടുംബത്തിലേക്ക് മടങ്ങി വന്ന അന്തരീക്ഷമാണ് തനിക്കുള്ളതെന്നും മേഘന കൂട്ടിച്ചേര്‍ത്തു.