സെറം ഇൻസ്റ്റിറ്റ്യൂട്ട് നിര്മിച്ച കോവിഡ് -19 പ്രതിരോധ വാക്സിനു യുറോപ്പിലെ 15 രാജ്യങ്ങൾ പൂർണമായ അംഗീകാരം കൊടുത്തു. ഇനിയിപ്പോൾ വാക്സിൻ എടുത്ത ആർക്കും ഈ 15 രാജ്യങ്ങളിലേക്ക് പറക്കാം എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്.

ജർമ്മനി പോലുള്ള യൂറോപ്പിലെ വലിയ വലിയ 15 രാജ്യങ്ങളിലാണ് ഈ അനുമതി ഇപ്പോൾ ഉള്ളത്. ഓസ്ട്രിയ, ബെൽജിയം, മാൾട്ട, ബൾഗേറിയ, അയലൻഡ് ഫൈൻലാൻഡ്, ഗ്രീസ്, സ്വീഡൻ, നേതർലാൻഡ്, സ്പെയ്ൻ, സ്ലോവാനിയ എന്നീ രാജ്യങ്ങൾ ആണ് അവയിൽ ചിലത്. വാക്സിനോടുള്ള വളരെ നല്ല അഭിപ്രായത്തെ തുടർന്നാണ് രാജ്യങ്ങൾ ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോവിഷീൽഡ് മികച്ച റിസൾട്ട് തരുന്നു എന്ന് ലോകാരോഗ്യ സംഘടന തുറന്നു സമ്മതിച്ച സാഹചര്യത്തിലാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇത് അംഗീകരിക്കാൻ തീരുമാനിച്ചത്. ഇതിൽ വാക്സിന് അംഗീകാരം കിട്ടണമെന്ന് പറഞ്ഞു കമ്പനി ഈ രാജ്യങ്ങളിൽ ആർക്കും യാതൊരു തരത്തിലുള്ള അപേക്ഷയും നൽകിയിരുന്നില്ല എന്ന് എടുത്തു പറയേണ്ട കാര്യമാണ്. ഇനിയും ചില രാജ്യങ്ങൾ ഇതിനുള്ള അംഗീകാരം തരാൻ തയ്യാറായി നിൽക്കുകയാണെന്ന് സിഇഒ പൂനെവാല വ്യക്തമാക്കി.
മറ്റുള്ള കമ്പനികൾ പോലെ ഞങ്ങളുടെ വാക്സിന് അംഗീകാരം തരണമെന്ന് പറഞ്ഞുകൊണ്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട്-ൻ്റെ പക്കൽ നിന്നും അപേക്ഷകളോ ഇൻഫ്ലുൻസൊ ഉണ്ടായിട്ടില്ല എന്ന് യൂറോപ്യൻ മെഡിക്കൽ ഏജൻസി ഏറെ നാളുകൾക്ക് മുമ്പേ വ്യക്തമായി പറഞ്ഞിരുന്നു. 15 രാജ്യങ്ങൾ ഉള്ളുവെങ്കിലും ഈ അവസരം ഇന്ത്യയിലെ പല രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, യാത്ര ചെയ്യുന്ന സഞ്ചാരികൾക്കും വളരെയധികം സന്തോഷം തരുന്ന വാർത്ത തന്നെയാണ്. ഇത്തരം സന്തോഷത്തിന് ഇടയിലും വിഷമിപ്പിക്കുന്ന കാര്യം ഇറ്റലിയും ഫ്രാൻസും പോലുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വാക്സിന് യാതൊരു തരത്തിലുള്ള പരിഗണനയും കൊടുക്കുന്നില്ല എന്നതാണ്…
source: https://www.livemint.com/news/world/covishield-is-now-recognised-by-15-european-countries-for-travel-green-pass-11625874770571.html