മാസത്തിൽ 25 ദിവസത്തോളം ഉറക്കം!!! ഇന്ത്യക്കാരൻ ആയ പുർഖരമെന്ന അപൂർവ മനുഷ്യന് സംഭവിക്കുന്നത് കേട്ടാൽ നമ്മൾ മൂക്കത്തു വിരൽ വെച്ചു പോകും.

ഒരു ശരാശരി മനുഷ്യൻ്റെ  ഒരു ദിവസത്തെ ഉറക്കം 7-8 മണിക്കൂർ ആണല്ലോ.എന്നാൽ രാജസ്ഥാനിലെ നാഗൗറി ലെ ഭദ്ര എന്ന ഗ്രാമത്തിലുള്ള ഈ മധ്യവയസ്കൻ മാസത്തിൽ 25 ദിവസത്തോളം ഉറങ്ങുകയാണ്. തൻ്റെ  ജീവിതോപാധിയായി പലചരക്ക് കടയിൽ ജോലിക്കിടെ ഉറങ്ങി പോവുകയും  25 ദിവസത്തിന് ശേഷം മാത്രമേ അയാൾക്ക് ഉണരാൻ സാധിക്കുകയുള്ളൂ.

ആക്സിസ് ഹൈപ്പർ സോംനിയ എന്ന അപൂർവ രോഗം ബാധിക്കപ്പെട്ടത് കൊണ്ടാണ് പുർഖരം ഉറങ്ങി പോകുന്നത്. വർഷത്തിൽ 300 ദിവസം വരെ ഇദ്ദേഹം തുടർച്ചയായി ഉറങ്ങും. ഇതിനാൽ തന്നെ തൻ്റെ  പലചരക്കുകട മാസത്തിൽ അഞ്ചു ദിവസം മാത്രമാണ് അദ്ദേഹം തുറന്നു പ്രവർത്തിപ്പിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ ഇദ്ദേഹം ഗാഢമായ നിദ്രയിലായിരിക്കും. ഉറങ്ങിപ്പോയാൽ പുർഖരത്തിനെ ഉണർത്താൻ ഏറെ പ്രയാസകരമാണെന്നാണ് വീട്ടുകാർ പറയുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിൻ്റെ  ഉറക്കം ശല്യപ്പെടുത്തുന്ന രീതിയിൽയാതൊരു പ്രവർത്തിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല. ഉറങ്ങിയാൽ പിന്നെ പൊടുന്നനെ ഉറക്കമുണരാൻ പ്രയാസമായതിനാൽ ഉറക്കിനിടയിൽ തന്നെ വീട്ടുകാർ ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും മറ്റും കർമ്മങ്ങളെല്ലാം ചെയ്യുകയും ചെയ്യും. കഴിഞ്ഞ 19 വർഷമായി ഇതാണ് ഇദ്ദേഹത്തിൻ്റെ  ജീവിത രീതി.

ചെറുപ്പകാലം തൊട്ടേ അദ്ദേഹത്തിന് ഈ അസുഖം ഉണ്ടായിരുന്നുവെങ്കിലും ഇത്രയേറെ ദൈർഘ്യത്തിലുള്ള ഉറക്കമില്ലായിരുന്നു. തൻ്റെ  ഇരുപത്തിമൂന്നാം വയസ്സിൽ 15 മണിക്കൂർ വരെ ഒരു ദിവസം ഇദ്ദേഹം ഉറങ്ങുമായിരുന്നു. കാലക്രമേണ ഉറക്കത്തിൻ്റെ  ദൈർഘ്യം കൂടുകയും നിലവിൽ മാസത്തിൽ 25 ദിവസം വരെ തുടർച്ചയായി ഉറങ്ങുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് അദ്ദേഹം. മതിയായ ഭക്ഷണവും ചികിത്സയും എല്ലാം ചെയ്യുന്നുണ്ടെങ്കിലും താൻ പൊടുന്നനെ ക്ഷീണിതനായി മാറി ഉറക്കത്തിലേക്ക് വീഴുകയാണെന്നാണ് പുർഖരം പറയുന്നത്. മാത്രമല്ല ഉണർന്നിരിക്കുമ്പോൾ ഇദ്ദേഹത്തിന് കഠിനമായ തലവേദന അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുർഖരത്തിൻ്റെ  ഈ അസുഖം വൈകാതെ ഭേദമാകും എന്ന പ്രതീക്ഷയിലാണ് അമ്മ കൺവാരി ദേവിയും ഭാര്യ ലച്മി ദേവിയും.

Leave a Reply

Your email address will not be published.