പൃഥ്വിരാജിൻ്റെ ആടുജീവിതത്തിനു വെല്ലു വിളി ആകാൻ കേരളക്കരയിൽ രണ്ടാമതൊരു ആടുജീവിതം !!!! ബ്ലെസി ഇത് അറിഞ്ഞിരുന്നോ !!

ഇത് കൃഷ്ണകുമാറിൻ്റെ  കഥയാണ്. പതിനഞ്ചു വർഷം മുൻപ് 5 ആടുകളുമായി തുടങ്ങിയ ആടുജീവിതത്തിൻ്റെ കഥ. ആടുകളെ പരിപാലിക്കുന്നതിൽ ഉല്ലാസവും വരുമാനവും കണ്ടെത്തുന്ന കൃഷ്ണകുമാറിന് ഇന്ന് നൂറ് ആടുകളുണ്ട്. ആടുകൾക്ക് അവയുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള ഇടം ഉണ്ടാക്കി കൊടുക്കുന്നതിലൂടെ അവരും സന്തോഷത്തിലാണ്.

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പതിനാലാം മൈൽ മേലൂട് പരേതനായ ശിവരാമൻ നായരുടെയും ഓമനയമ്മയുടെയും ഇളയ മകനാണ് എസ്. കൃഷ്ണകുമാർ. കുട്ടി ആടുകൾ ഉൾപ്പെടെ 60 നാടൻ ആടുകളും 40 മലബാർ ആടുകളുമാണ് ഇവിടെയുള്ളത്. അടിയിൽ പലക നിരത്തി സ്‌ക്വയർ ട്യൂബ് തൂണും വച്ചാണ് ആട്ടിൻകൂട് തയ്യാറാക്കിയിരിക്കുന്നത്. ഒരാൾക്ക് ഉള്ളിൽ കയറി വൃത്തിയാക്കാനുള്ള സൗകര്യം ഇതിനുള്ള ഉണ്ട്. 25 ആടുകൾ വീതമാണ് ഒരു കൂട്ടിൽ. ഇതരത്തിൽ 5 കൂടുകളിലാണ് ആടുകളെ വളർത്തുന്നത്. ആണാടിനെയും പെണ്ണാടിനെയും കുട്ടികളെയും വേറെ വേറെ കൂടുകളിലാണ് ഇട്ടിരിക്കുന്നത്. 15 കുട്ടികളുണ്ട്.

ആടുകളെ ഉച്ചക്ക് 12 മണിക്ക് അഴിച്ചുവിടും. ജഴ്സ്സി പിണ്ണാക്കും ഗോതമ്പ് തവിടും കാലിത്തീറ്റയും കലർത്തി നൽകും. ഉച്ചയ്ക്ക് ശേഷം പ്ലാവിലയും പച്ചവെള്ളവും കൊടുത്ത് നാല് മണിക്ക് കൂട്ടിൽ കേറ്റും. ആറ് മണിക്ക് പിണ്ണാക്ക് കൊടുക്കും. ആൺകുട്ടികൾക്ക് പുളിയരിപ്പൊടി കലക്കി കൊടുക്കും. ആഴ്ചയിൽ മൂന്നു ദിവസം വിറ്റാമിൻ സിറപ്പ് നൽകും. 45 ദിവസം കൂടുമ്പോൾ വിരയ്ക്കുള്ള മരുന്ന് നൽകും.

കെട്ടിയിടാതെയാണ് ആടുകളെ വളർത്തുന്നത്. മേയാൻ സ്വന്തം പറമ്പിൽ അഴിച്ചുവിടും. പ്രത്യുത്പാദനത്തിന് നിയന്ത്രണങ്ങൾ ഒന്നും വച്ചിട്ടില്ല. അതുകൊണ്ട് തന്നെ തുടക്കത്തിൽ വളർത്തി തുടങ്ങിയ ആടുകൾ പെറ്റുപെരുകിയാണ് നൂറിലേക്ക് ഉയർന്നത്. ഇതുവരെ പുതിയ ആടുകളെ വാങ്ങുകയോ മാറ്റി വാങ്ങുകയോ ചെയ്തിട്ടില്ല.

കറവയ്ക്ക് ആടുകളെ ഉപയോഗിക്കാറില്ല. തള്ളയാടിൻ്റെ പാലെല്ലാം കുട്ടികൾക്കുള്ളതാണ്. കുട്ടികൾ പാല് കുടിച്ചാൽ പെട്ടെന്ന് വളരും. കുട്ടികൾക്ക് 5-6 മാസം പ്രായമാകുമ്പോൾ വിൽക്കും. 25-30 കിലോ ഭാരമുണ്ടാകും ഓരോന്നിനും. 10,000 മുതൽ 12,000 രൂപ വരെ വില കിട്ടും എന്നാണ് കൃഷ്ണകുമാർ പറയുന്നത്. കൃഷിക്കാർക്ക് ആട്ടിൻ കാഷ്ഠവും വിൽക്കാറുണ്ട്. ഒരു ലോഡ് പിക്ക് അപ്പ്‌ വാനിനു 2000 രൂപ നിരക്കിലാണ് വിൽപ്പന. ആടുകളെ പരിപാലിച്ചു ജീവിതം മുന്നോട്ടുകൊണ്ട് പോകുന്ന കൃഷ്ണകുമാർ അവിവാഹിതനാണ്.

Leave a Reply

Your email address will not be published.