താരത്തിൻ്റെ പോസ്റ്റിനു താഴെ മോളുസെ എന്ന് തുടങ്ങുന്ന കമൻ്റ്, മറുപടി നൽകി താരം, ചോദിച്ചു വാങ്ങിച്ചെതെന്നു ആരാധകർ

സിനിമ-സീരിയല്‍ താരങ്ങള്‍ എല്ലായിപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിൽക്കാൻ  ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും പുതിയ ജനറേഷനില്‍ ഉള്ള അഭിനേതാക്കള്‍.  ഇവര്‍  സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്ന പല ചിത്രങ്ങള്‍ക്കും  വീഡിയോകള്‍ക്കും നിരവധി കമന്‍റുകളും അംഗീകാരവും ലഭിക്കാറുമുണ്ട്. ഇതില്‍ ബോധപൂര്‍വമായി മോശം കമൻ്റുകൾ  കുറിക്കുന്നവരും ഉണ്ട്. എന്നാല്‍ പല സെലിബ്രറ്റികളും  ഇത്തരം കമൻ്റുകൾ  അവഗണിക്കുമ്പോള്‍  ചിലര്‍ ഇതിനെതിരെ അതി രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി നാല്‍കാറുണ്ട്. ഇത്തരത്തില്‍ താരങ്ങള്‍ നല്‍കുന്ന മറുപടികള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത ആയി മാറാറുമുണ്ട്.   കഴിഞ്ഞ ദിവസ്സം സോഷ്യല്‍ മീഡിയയില്‍ ചർച്ച ചെയ്യപ്പെട്ട ഒരു മറുപടിക്കമന്‍റ് വളരെ വേഗം വയറലായി.  

തെന്നിന്ത്യന്‍ ഭാഷകളില്‍ ആകമാനം ശ്രദ്ധിക്കപ്പെട്ട യുവ നടിമാരില്‍ ഒരാളായ  മാളവിക മേനോനും സമാനമായ തരത്തില്‍ ഒരു അനുഭവം ഉണ്ടായിരുന്നു. താരത്തെ അപഹസ്സിക്കുന്ന തരത്തില്‍ നടിയുടെ പോസ്റ്റിന് താഴെ മോശം കമൻ്റ്മായി ഒരാള്‍ എത്തുകയുണ്ടായി. ഇക്കഴിഞ്ഞ ദിവസം മാളവിക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രത്തിനു താഴെയാണ്  ഒരാള്‍ മോശമായ രീതിയില്‍ കമന്‍റ് ചെയ്തത് . ഈ കമൻ്റ്  ചെയ്ത ആളിന് ഉടന്‍ തന്നെ താരം ചുട്ട മറുപടിയും നല്കി. 

ഇപ്പോള്‍ സിനിമയൊന്നും ഇല്ലേ  മോളൂസേ. എന്നായിരുന്നു ഒരാള്‍ താരത്തെ  പരിഹസിച്ചുകൊണ്ട്  കമൻ്റ്  ചെയ്തത്. ചേട്ടനു വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍ ആണ് ഇത്തരത്തില്‍ ഉള്ള  കൊനഷ്ട്  ചോദ്യങ്ങള്‍  ചോദിക്കുന്നത് എന്നും,  സാരമില്ല പോട്ടെ വിട്ടു കളയണം, എന്നുമാണ് നടി ഈ കമന്‍റിന് നല്‍കിയ മറുപടി. അനവധി ആളുകള്‍  താരത്തിൻ്റെ   മറുപടിയെ  നിറഞ്ഞ  കയ്യടിയോടെ സ്വീകരിച്ച്  രംഗത്തെത്തി. ഇയാള്‍ ഇത്  ചോദിച്ചു വാങ്ങിയതാണെന്നാണ് ഇപ്പോള്‍ താരത്തിൻ്റെ ആരാധകര്‍ പറയുന്നത്.

Leave a Reply

Your email address will not be published.