‘കഴുത്തിൽ വെടിയേറ്റിട്ടും അഭിനയം തുടർന്നു’ മോഹന്‍ലാലിൻ്റെ അര്‍പ്പണ ബോധത്തെ വാനോളം പുകഴ്ത്തി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍.

മലയളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ സൂപ്പര്‍താര പരിവേഷം സ്വന്തമായിട്ട് 35 വര്‍ഷത്തോളമാകുന്നു. ഡെന്നീസ് ജോസഫ്  തിരക്കഥയെഴുതി തമ്പി കണ്ണന്താനം സംവിധാനം നിര്‍വഹിച്ച്  1986 ജൂലൈ 17 ന് തീയറ്ററുകളില്‍ എത്തിയ രാജാവിന്‍റെ മകനാണ് മോഹന്‍ലാലിന് സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാകാന്‍ കാരണമായ ചിത്രം. അക്കാലത്തെ ഏറ്റവും വലിയ മെഗാ ഹിറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന് പരുക്ക് പറ്റിയതിനെക്കുറിച്ച്  സംവിധായകനായ തമ്പി കണ്ണന്താനം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

അമ്പലമുകള്‍ ഗസ്റ്റ് ഹൗസില്‍ വച്ച് ചിത്രത്തിന്‍റെ  ക്ലൈമാക്സ് ചിത്രീകരിക്കുന്നത്തിടെയാണ് മോഹന്‍ലാലിന് പരുക്ക് പറ്റിയത്. മോഹന്‍ലാലിനെ പോലീസുകാര്‍ വെടിവയ്ക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ യഥാര്‍ത്ഥ വെടിയുണ്ട അല്ലാതിരുന്നിട്ടും ഡമ്മി ബുള്ളറ്റ് കൊണ്ട് മോഹന്‍ലാലിന്‍റെ കഴുത്തിന്റെ ഭാഗത്ത് പൊള്ളലേറ്റു. എന്നാല്‍ അത് കാര്യമാക്കാതെ മോഹന്‍ലാല്‍ അഭിനയം തുടരുകയായിരുന്നു. ഒരു നടനെന്ന നിലയില്‍ മോഹന്‍ലാല്‍ അത്രത്തോളം അര്‍പ്പണ മനോഭാവമുള്ള വ്യക്തിയാണെന്നും ചിത്രത്തിന്‍റെ സംവിധായകന്‍ പറയുകയുണ്ടായി. വെറും 32 ദിവസത്തെ ചിത്രീകരണം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമാണ് രാജാവിന്‍റെ മകന്‍.

അന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക ആയിരുന്ന അംബികയായിരുന്നു ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി അഭിനയിച്ചത്. അംബികയ്ക്കും മോഹന്‍ലാലിനും ഓരോ ലക്ഷം രൂപ വീതമാണ് പ്രതിഫലം നല്കിയത്. അന്ന് അംബികയ്ക്ക് മോഹന്‍ലാലിനേക്കാള്‍ താരമൂല്യം ഉണ്ടായിരുന്ന കാലമായിരുന്നു അതെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍, രാജാവിന്‍റെ മകന് പുറത്തിറങ്ങിയ ശേഷം മോഹന്‍ലാലിന്‍റെ താരമൂല്യം കുത്തനെ ഉയര്‍ന്നു. ഒരു സ്വകാര്യ ചാനലിന് മുന്‍പൊരിക്കല്‍ നല്കിയ അഭിമുഖത്തില്‍ തമ്പി കണ്ണന്താനം  ഈ ചിത്രത്തിന്‍റെ അണിയറക്കഥകള്‍ ആരാധകര്‍ക്കായി പങ്ക് വച്ചിരുന്നു.

2018 ഒക്ടോബറില്‍ സംവിധായകനായ തമ്പിയും ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് 2021 മെയിലും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. 

Leave a Reply

Your email address will not be published.