കാവ്യക്ക് സ്വന്തമായി ശബ്ദം പോലും ഇല്ല ! എന്തുകൊണ്ട് കാവ്യ മഞ്ജുവിനോളം വളർന്നില്ല !? ഭാഗ്യലക്ഷ്മി പറയുന്നു !

ഒരു സിനിമയിലെ കഥാപാത്രത്തെ അതിൻ്റെ  പൂർണതയിൽ എത്തിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് ഡബ്ബിങ് ആർട്ടിസ്റ്റിനുണ്ട്. മലയാള സിനിമയ്ക്ക് അത്രയേറെ സുപരിചിതജയായ ശബ്ദവും വ്യക്തിയുമാണ് ഭാഗ്യലക്ഷി. എത്രയെത്ര കഥാപാത്രങ്ങളാണ് ആ ശബ്ദത്തിൽ സ്‌ക്രീനിൽ നിറഞ്ഞാടിയത്. അഞ്ഞൂറോളം സിനിമകൾക്ക് ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുണ്ട്. നിരവധി നടികൾ ആ ശബ്ദത്തിൽ സംസാരിച്ചിട്ടുണ്ട്. സ്റ്റേറ്റ് അവാർഡുകളും നാഷണൽ അവാർഡുകളും ഭാഗ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ ഡബ്ബിങ്ങോടെയാണ് മലയാളത്തിലെ തിരക്കേറിയ ഡബ്ബിങ് ആർട്ടിസ്റ്റായി ഭാഗ്യലക്ഷ്‌മി മാറുന്നത്.

ഡബ്ബിങിനുള്ള കേരള സ്റ്റേറ്റ് അവാർഡ് 1991 ൽ ഏർപ്പെടുത്തിയപ്പോൾ ആദ്യ അവാർഡ് നേടിയതും ഭാഗ്യലക്ഷ്മിയാണ്. ശേഷം മൂന്നു സംസ്ഥാന അവാർഡുകൾ സ്വന്തമാക്കി. മണിച്ചിത്രത്താഴിൽ നാഗവല്ലിയായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ ശോഭനയ്ക്ക് ശബ്ദം നൽകിയതിലൂടെ നാഷണൽ അവാർഡും ഭാഗ്യലക്ഷ്മിയെ തേടിയെത്തി. താൻ ശബ്ദം നൽകുന്ന താരങ്ങളുടെ മികവും ദൗർബല്യങ്ങളും നന്നായി അറിയുന്ന ആളാണ് ഭാഗ്യലക്ഷ്മി. അതിനാൽ അത്തരത്തിലുള്ള പ്രസ്താവനകൾ നടത്തി ഇടയ്ക്കൊക്കെ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാറുമുണ്ട്.

ഭാഗ്യലക്ഷ്മി പറയുന്നു;

പാർവതി ഒരു സിനിമയിൽ ഡബ്ബിങ് നടത്താൻ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു, പാർവതി നീ സ്വന്തമായി ഡബ്ബ് ചെയ്യണം. അങ്ങനെ ഞാൻ പാർവതിയെ  മൈക്കിന് മുന്നിൽ കൊണ്ട് നിർത്തി. പാർവതിയുടെ പ്രശ്നം എന്തെന്ന് വച്ചാൽ അയാൾ വളരെ പതിയെ ആണ് സംസാരിക്കുന്നത്. ദേഷ്യപ്പെടുന്ന സീനിൽ പോലും അതിനുള്ള പവർ ശബ്ദത്തിന് ഉണ്ടാകില്ല. ശബ്ദത്തിന് ശക്തി ഇല്ലെങ്കിലും മുഖഭാവം കൃത്യമായി വരാറുണ്ട്.

മറ്റൊരു സംഭവം ഭാഗ്യലക്ഷ്മി ഓർത്തെടുക്കുന്നു ;

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൻ്റെ ഡബ്ബിങ് സമയത്ത് ഞാൻ കാവ്യയോട് പറഞ്ഞു സ്വന്തമായി ഡബ്ബ് ചെയ്യണം എന്ന്. കാവ്യ തനിക്ക് കഴിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. എന്നാൽ ഡബ്ബിങ്ങിൽ കൂടുതൽ വിജയം നേടിയത് മഞ്ജുവാണ്. തൂവൽ കൊട്ടാരം എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി മഞ്ജു ഡബ്ബ് ചെയ്തത്. അത് ക്ലിക്കായതോടെ തുടർന്ന് സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യാൻ മഞ്ജു നിർബന്ധം പിടിക്കുകയും ചെയ്തു.

മഞ്ജുവിനെ ഒരു നടിയെന്ന നിലയിൽ പൂർണതയിലെത്തിക്കുന്നത് ഇതാണ് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മഞ്ജുവിനെപ്പോലെ കഴിവുള്ള ഒരുപാട് നടികൾ മലയാള സിനിമയിൽ ഉണ്ട്. അവരാരും മഞ്ജുവിനോളം അംഗീകാരം ലഭിക്കാതെ പോയത് മറ്റ് ആർട്ടിസ്റ്റുകളെ കൊണ്ട് ശബ്ദം കൊടുക്കുന്നത് കൊണ്ടായിരിക്കാം എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published.