എല്ലാത്തിനും കാരണക്കാരി എൻ്റെ ഭാര്യയാണ് , പെൺ മക്കളുടെ സിനിമയിലേക്കുള്ള വരവ് ആണ് പ്രശ്നം, ജഗദീഷ് വ്യക്തമാക്കുന്നു

മലയാളത്തിൻ്റെ ഹാസ്യ സാമ്രാട്ടാണ് ജഗദീഷ്. കേവലം ഒരു നടൻ എന്നതിലുപരി തിരക്കഥാകൃത്ത്, ഛായാഗ്രാഹകാൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, പിന്നണി ഗായകൻ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം വൈഭവം തെളിയിച്ചിട്ടുണ്ട്. 12 സിനിമയ്ക്ക് കഥയും 8 സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചു . സ്റ്റേജ് ഷോകളിൽ അവതാരകനായും റിയാലിറ്റി ഷോകളിൽ വിധികർത്താവായുമെല്ലാം മലയാളത്തിൽ സജീവ സാന്നിദ്ധ്യമാണ് ജഗദീഷ്. സിനിമയിലേക്ക് വരുന്നതിനു മുൻപ് കോളേജ് അധ്യാപകനായിരുന്നു. അതിനും മുൻപ് തന്നെ സിനിമ എന്ന മോഹവും കൂടെ ഉണ്ടായിരുന്നു. സിനിമയിൽ കയറിയ ശേഷവും അധ്യാപക ജോലി ഉപേക്ഷിക്കാതെ ഒപ്പം കൊണ്ട് പോകാൻ ജഗദീഷിന് കഴിഞ്ഞു.

ഇന്ത്യയിലെ തന്നെ ആദ്യ 3D സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള രംഗപ്രവേഷം. ജഗദീഷ് തന്നെ തിരക്കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി. ഒ. എന്നീ സിനിമകൾക്ക് ശേഷം മലയാള സിനിമയിൽ കൂടുതൽ തിരക്കുള്ള നടനായി അദ്ദേഹം മാറി. അതിനു ശേഷമാണു അധ്യാപക ജോലിയിൽ നിന്ന് ലീവ് എടുത്ത് സിനിമയിൽ കൂടുതൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഹാസ്യനാടനായിട്ടാണ് കൂടുതലും തിളങ്ങിയത്. അതുകൊണ്ട് തന്നെ വൈകാതെ ജനപ്രിയ നടനായി ജഗദീഷ് വളർന്നു. ഡോക്ടറായ പി. രാമയാണ് ഭാര്യ. രമ്യ, സൗമ്യ എന്നിവരാണ് മക്കൾ.

ആദ്യകാലം മുതൽ തന്നെ സിനിമകളിൽ തലമുറകളുടെ പിന്തുടർച്ച കാണാൻ കഴിയും. താരങ്ങൾ അവരുടെ മക്കളെ സിനിമയിലേക്ക് കൊണ്ട് വരുന്നത് സ്വാഭാവികമാണ്. എന്നാൽ ജഗദീഷ് തൻ്റെ മക്കളെ സിനിമ ലോകത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. അതിന് കാരണം താരം വ്യക്തമാക്കുന്നു. ഭാര്യ ഡോക്ടർ ആയതുകൊണ്ട് തന്റെ രണ്ട് പെൺമക്കളും അമ്മയുടെ പാതയാണ് തിരഞ്ഞെടുത്തത് എന്നും മെഡിക്കൽ ഫീൽഡിലാണ് ഇരുവരും എന്നും അദ്ദേഹം പറയുന്നു.

മക്കൾ രണ്ടുപേരും അമ്മയുടെ പ്രൊഫഷൻ തിരഞ്ഞെടുത്തതിൽ തനിക്ക് അഭിമാനം മാത്രമാണ് എന്നും അഭിനയം തനിക്ക് കഴിയുന്നതാണ് എന്നും തനിക്ക് കഴിയാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ അവരോട് ബഹുമാനവും സന്തോഷവും തോന്നും എന്നും ജഗദീഷ് വിശദമാക്കുന്നു.

Leave a Reply

Your email address will not be published.