സ്കൂട്ടറിൽ നാട് ചുറ്റി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി സുഖം കണ്ടെത്തുന്ന യുവാവിന് സംഭവിച്ചത് !

റോഡിൽ  കൂടെ നടന്നു പോകുന്ന സ്ത്രീകൾ അടുത്ത് വഴിചോദിക്കാൻ എന്ന വ്യാജേനെ വാഹനം നിർത്തി നഗ്നതാ പ്രദർശനവും ലൈംഗിഗാതിക്രമവും കാണിച്ച യുവാവിനെ പോലീസ് പിടികൂടി.പുത്തൂർ സ്വദേശി ജലീൽ എന്ന യുവാവിനെയാണ്  മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് ഏഴുമാസം മുമ്പ് ഗൾഫിൽ നിന്നും നാട്ടിൽ എത്തിയതാണെന്ന് പോലീസ് പറഞ്ഞു. യുവാവിൻ്റെ  അടുത്തുനിന്ന് അതിക്രമം നേരിട്ട ഒരു സ്ത്രീ പൊലീസിൽ പരാതി പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസിനെ കബളിപ്പിച്ച് പ്രതി മുങ്ങി നടക്കുകയായിരുന്നു.

പ്രതിയെ  പിടികൂടാനായി ഇദ്ദേഹത്തിൻ്റെ  ഫോട്ടോ സഹിതം സാമൂഹിക  മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ നായർകുഴി ഏരിയ മലക്ക് സമീപം നാട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽ കാണുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹകരണത്തോടെ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തൻ്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചാണ് പ്രതി കുറ്റകൃത്യം  ചെയ്തിരുന്നത്.  വിജനമായ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ കണ്ട് വഴി ചോദിക്കാൻ എന്ന വ്യാജേനെ വാഹനം നിർത്തുകയും നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടകളും അവരുടെ മുമ്പിൽ വച്ച് ചെയ്യുകയായിരുന്നു ഇയാളുടെ രീതി. വാഹനം പോലീസ് പിടികൂടാതിരിക്കാൻ ബൈക്കിനെ പിറകിലത്തെ നമ്പർ പ്ലേറ്റ് ഊരി വെച്ചായിരുന്നു ഇദ്ദേഹത്തിൻ്റെ യാത്ര. അദ്ദേഹത്തിൻ്റെ പക്കൽ നിന്നും അഴിച്ചു മാറ്റപ്പെട്ട നമ്പർപ്ലേറ്റ് പോലീസ് കണ്ടെടുക്കുകയും ചെയ്തു. നിരവധി സ്ത്രീകൾക്ക് നേരെ ഇദ്ദേഹം അതിക്രമം ചെയ്തിട്ടുണ്ടാകും എന്നാണ് നിഗമനം. പലരും പരാതിപ്പെടാൻ ധൈര്യം കാണിക്കാത്തതിനാൽ, കിട്ടിയ പരാതി വച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published.